CinemaGeneralMovie GossipsNEWS

ആദ്യ ദിനം തന്നെ ബിഗ്ബോസിൽ അഖിൽ മാരാർക്ക് അപമാനം, മോഹൻലാൽ കേട്ട ഭാവം നടിച്ചില്ല: ശരിയായില്ലെന്ന് അഖിലിന്റെ ഫാൻസ്‌

ബിഗ് ബോസ് സീസൺ 5 ലെ താരങ്ങളിൽ ഒരാളാണ് സംവിധായകൻ അഖിൽ മാരാർ. ഒരു താത്വിക അവലോകനം എന്ന സിനിമ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സന്ദേശം എന്ന സിനിമയ്ക്ക് ശേഷം മലയാള സിനിമയിൽ ഇറങ്ങിയ ഏറ്റവും മികച്ച ആക്ഷേപഹാസ്യ സിനിമകളിൽ ഒന്നാണ് ഒരു താത്വിക അവലോകനം എന്നാണ് ഇയാളുടെ ആരാധകർ പറയുന്നത്. ബിഗ് ബോസ് ആരംഭിച്ചതിന് പിന്നാലെ അഖിലിന് ഫാൻസുമുണ്ട്. സമൂഹമാധ്യമങ്ങളിൽ ധാരാളം ആളുകൾ ആണ് ഇദ്ദേഹത്തിൻറെ എൻട്രി ആഘോഷിച്ചത്.

അതേസമയം പൊതുവിൽ ബിഗ് ബോസിലെ ഈ സീസണിൽ പ്രഖ്യാപിക്കപ്പെട്ടവർ എല്ലാവരും പുരോഗമന നിലപാടുകൾ സ്വീകരിക്കാൻ സാധ്യതയുള്ളവർ ആണ് എന്നും അവരുടെ കൂട്ടത്തിൽ ഒരേയൊരു അമ്മാവൻ അഖിൽ മാരാർ മാത്രമാണ് എന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. ഷോയിൽ പങ്കെടുക്കാൻ എത്തിയ അഖിലിനെ മോഹൻലാൽ സ്റ്റേജിൽ വെച്ച് അപമാനിച്ചെന്നാണ് ഇദ്ദേഹത്തിന്റെ ആരാധകരുടെ ഭാഷ്യം.

അതേസമയം ആദ്യത്തെ ദിവസം തന്നെ ഇദ്ദേഹത്തിന് ബിഗ് ബോസ് വീട്ടിൽ നിന്നും അപമാനം നേരിട്ടു എന്ന ഒരു പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിന് വേണ്ടി വാദിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ, അയിന്? എന്നായിരുന്നു താരത്തിന്റെ മറുചോദ്യം. മലയാളത്തിലെ ഒരു സംവിധായകനെയാണ് വഴക്കുപറയുന്നത് എന്ന തോന്നൽ താങ്കൾക്ക് വേണ്ടെന്ന് അഖിൽ മോഹൻലാലിനോട് പറഞ്ഞെങ്കിലും, മോഹൻലാൽ ഇത് കാര്യമാക്കിയതേ ഇല്ല. ഇതും അഖിലിന്റെ ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button