![](/movie/wp-content/uploads/2023/03/untitled-16-1.jpg)
മലയാളം ബിഗ് ബോസ് സീസൺ അഞ്ച് തുടങ്ങിയിട്ട് മണിക്കൂറുകൾ മാത്രം. വ്യത്യസ്ത മേഖകളിൽ നിന്നായി 18 പേരാണ് ഇന്നലെ വീടിനുള്ളിൽ പ്രവേശിച്ചത്. ശോഭ വിശ്വനാഥ്, അനിയൻ മിഥുൻ, ശ്രുതി ലക്ഷ്മി, അഖിൽ മാരാർ, വിഷ്ണു ജോഷി, വൈബർഗുഡ് ദേവു, മനീഷ കെ.എസ്, നാദിറ മെഹ്റിൻ, ആഞ്ചലീന മരിയ, റനീഷ റഹ്മാൻ, റിനോഷ് ജോർജ്, ഗോപിക ഗോപി തുടങ്ങിയവരാണ് ഹൗസിനുള്ളിലേക്ക് പ്രവേശിച്ച മത്സരാർഥികൾ.
അമല ഷാജി, അമ്പിളി ദേവി തുടങ്ങിയവർ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, അവസാന റൗണ്ടിൽ ഇവർ സെലക്ട് ആകാതെ പോവുകയായിരുന്നു എന്നാണ് സൂചന. അമല ഷാജിക്ക് സോഷ്യൽ മീഡിയകളിൽ നിരവധി ആരാധകരാണുള്ളത്. അമലയെ കാണാനാകുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്നവർക്ക് നിരാശയാണ് ഇന്നലത്തെ ബിഗ് ബോസ് ഓപ്പണിംഗ് ഷോ നൽകിയിരിക്കുന്നത്. അമ്മയെ കൊണ്ടുവരാത്തതിൽ പ്രതിഷേധിച്ച് നിരവധി ട്രോളുകളും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘അക്കയെ കൊണ്ട് വരും എന്ന് പറഞ്ഞു പറ്റിച്ചതിൽ പ്രതിഷേധിച്ചു നാളെ രാജ്യവ്യാപക ഹർത്താൽ, അമല ഷാജി ഇല്ലാത്ത ബിഗ് ബോസ്സ് പൂട്ടിക്കും ഞങ്ങൾ’ ഇങ്ങനെ പോകുന്നു ട്രോളുകൾ.
അതേസമയം, കഴിഞ്ഞ സീസണിൽ വൈൽഡ് കാർഡ് ഉൾപ്പടെ ഇരുപത് പേരാണ് മത്സരിച്ചത്. അതിൽ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. ബാറ്റിൽ ഓഫ് ദി ഒർജിനൽസ്… തീ പാറും എന്നാണ് ഇത്തവണത്തെ ബിഗ് ബോസിന്റെ ടാഗ് ലൈൻ. എല്ലാ ദിവസവും ഏഷ്യാനെറ്റ് ചാനലിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും ബിഗ് ബോസ് സീസൺ 5 കാണാനാകും. ഹോട്സ്റ്റാറിൽ ഇരുപത്തിനാല് മണിക്കൂറും ഷോ കാണാനാകും.
Post Your Comments