Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

യുവനടിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരണാസി: യുവനടി ആകാംക്ഷ ദുബേയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വാരണാസിയിലെ ഹോട്ടൽ മുറിയിലാണ് ഇരുപത്തിയഞ്ചുകാരിയായ നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടി ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ബോജ്പുരി സിനിമയിൽ അറിയപ്പെടുന്ന നടിയാണ് ആകാംക്ഷ.

സിനിമകൾക്ക് പുറമേ, സോഷ്യൽ മീഡിയയിലും സജീവമായ താരമായിരുന്നു ആകാംക്ഷ. മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പും താരം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. കഴിഞ്ഞ വാലന്റൈൻസ് ഡേയ്ക്ക് സഹതാരവും കാമുകനുമായ സമർ സിംഗിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബന്ധം പരസ്യപ്പെടുത്തിയിരുന്നു.

കഞ്ചാവ് കേസിൽ കുടുക്കിയത് സുഹൃത്ത്, ആദ്യവിവാഹം പരാജയമായി, ഡിവോഴ്സ് തരാൻ ഭർത്താവ് തയ്യാറല്ല: ശോഭയുടെ കഥ

2018ൽ വിഷാദരോഗം മൂലം സിനിമാ ലോകത്തു നിന്നും ഇടവേളയെടുത്ത ആകാംക്ഷ, വർഷങ്ങൾക്കു ശേഷമാണ് വീണ്ടും സിനിമയിൽ സജീവമായത്. പതിനേഴാം വയസ്സിൽ ‘മേരി ജംഗ് മേരാ ഫേസ്ലാ’ എന്ന ചിത്രത്തിലൂടെയാണ് ആകാംക്ഷ അഭിനയരംഗത്ത് എത്തുന്നത്. ‘മുജ്സേ ഷാദി കരോഗി’, ‘വീരോൻ കീ വീർ’, ‘ഫൈറ്റർ കിംഗ്’, ‘കസം പയ്ദാ കർനാ കി’ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button