GeneralLatest NewsNEWSTV Shows

വിവാഹ മോചനം ഒരിക്കലും തെറ്റായ കാര്യമല്ല, വേര്‍പിരിഞ്ഞാലും ചിലപ്പോള്‍ വേറെ കല്യാണം കഴിച്ചേക്കാം: ജീവയും അപര്‍ണയും

മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ അഭിനയിച്ചു ജീവിയ്ക്കണം എന്ന് ഒരിക്കലും പറയാന്‍ പറ്റില്ല

മലയാളികളുടെ പ്രിയ താരങ്ങളാണ് ജീവയും അപർണയും. അവതാരകയായി ശ്രദ്ധ നേടിയ ഇരുവരും സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. തങ്ങളുടെ വേർപിരിയൽ വാർത്തകളെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ് ജീവയും അപർണയും.

‘ഞങ്ങള്‍ വേര്‍പിരിഞ്ഞു എന്നുള്ള വാര്‍ത്തകള്‍ പല യൂട്യൂബ് ചാനലുകളിലും കാണാറുണ്ട്. കൊവിഡ് കാലത്തൊക്കെയായിരുന്നു കൂടുതലും. പക്ഷെ ഇതുവരെ അത് സംഭവിച്ചിട്ടില്ല. അഥവാ അങ്ങിനെ ഒന്ന് സംഭവിയ്ക്കുകയാണെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരെയും അറിയിച്ചിട്ട് മാത്രമേ ചെയ്യൂ. നല്ല അടിപൊളി കാര്‍ഡ് ഉണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് കമന്റ് സെക്ഷന്‍ ഓഫാക്കി ഇടും. വേര്‍പിരിഞ്ഞാലും ഞാന്‍ ചിലപ്പോള്‍ വേറെ കല്യാണം കഴിച്ചേക്കാം’- എന്നാണ് അപര്‍ണ പറയുന്നത്.

read also: വീട്ടുകാരെ അറിയിക്കാതെയാണ് താന്‍ വന്നത്, സഹോദരന്‍ പ്രശ്നം ഉണ്ടാക്കും: ബിഗ് ബോസ് ഷോയിൽ ശോഭ

വിവാഹ മോചനം ഒരിക്കലും ഒരു തെറ്റായ കാര്യമല്ല. ഒരുമിച്ച്‌ ജീവിയ്ക്കാന്‍ കഴിയുന്നില്ല എങ്കില്‍ വേര്‍പിരിയുന്നത് തന്നെയാണ് നല്ലതെന്നും താരം വ്യക്തമാക്കി. ‘എന്റെ അടുത്ത ബന്ധു വിവാഹം കഴിഞ്ഞ് ആറ് മാസത്തിനകം വേര്‍പിരിഞ്ഞിരുന്നു. അത് തെറ്റാണ് എന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. ഒരു മുറിയില്‍ റൂമേറ്റ്‌സിനെ പോലെ, മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ അഭിനയിച്ചു ജീവിയ്ക്കണം എന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. അത് രണ്ട് പേരുടെയും ലൈഫ് കളയുന്നതിന് തുല്യമാണ്. അതേ സമയം, കല്യാണം കഴിഞ്ഞ് മാസങ്ങള്‍ക്ക് അകം വേര്‍പിരിയുന്നു, രണ്ട് വര്‍ഷം കൊണ്ട് വേര്‍പിരിയുന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എട്ട് വര്‍ഷം ഞങ്ങള്‍ ഒരുമിച്ച്‌ സന്തോഷത്തോടെ കഴിയുന്നു എന്ന് ആലോചിയ്ക്കുമ്പോള്‍ ഞങ്ങള്‍ക്ക് അഭിമാനം തോന്നുന്നു’- താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button