അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഭരണഘടനയെ സംരക്ഷിക്കാൻ ഒന്നിച്ചില്ലെങ്കിൽ ചരിത്രം നിങ്ങൾക്കെതിരെ വിരൽ ചൂണ്ടും

ഈ ദിവസത്തെ അതിന്റെ ചരിത്ര പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടത് ഭരണഘടനയെ വിശ്വസിക്കുന്ന ഒരോ ഇന്ത്യക്കാരന്റെയും ധർമ്മമാണ്.

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി നടൻ ഹരീഷ് പേരടിയുടെ കുറിപ്പ്. പ്രിയപ്പെട്ട പ്രതിപക്ഷ നേതാക്കളെ അഭിപ്രായ വിത്യാസങ്ങൾ മാറ്റിവെച്ച് ഭരണഘടനയെ സംരക്ഷിക്കാൻ ഇന്ന് നിങ്ങൾ ഒന്നിച്ചില്ലെങ്കിൽ ചരിത്രം നിങ്ങൾക്കെതിരെയും വിരൽ ചൂണ്ടുമെന്നു നടൻ പറയുന്നു.

read also: ‘ജയ ജയ ജയ ജയഹേ’ ഫ്രഞ്ച് സിനിമയുടെ കോപ്പിയടി?: പ്രതികരണവുമായി സംവിധായകൻ

പോസ്റ്റ് പൂർണ്ണ രൂപം

ഇന്നലെ 24/3/2023 ന് ഇന്ത്യയിൽ ജനാധിപത്യത്തിന്റെ നക്ഷത്രം സ്വയം വീണ്ടും ഉദിച്ച ദിവസം…രാഷ്ട്രിയ വിത്യാസമില്ലാതെ സാധാരണ ജനങ്ങളും പ്രതിപക്ഷ നേതാക്കാളും പ്രതീക്ഷയോടെ ആ നക്ഷത്രത്തെ നോക്കിയ ദിവസം…ഈ ദിവസത്തെ അതിന്റെ ചരിത്ര പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടത് ഭരണഘടനയെ വിശ്വസിക്കുന്ന ഒരോ ഇന്ത്യക്കാരന്റെയും ധർമ്മമാണ്..നിർമ്മിത കള്ളങ്ങൾ ഇനിയും വന്നേക്കാം…പ്രിയപ്പെട്ട പ്രതിപക്ഷ നേതാക്കളെ അഭിപ്രായ വിത്യാസങ്ങൾ മാറ്റിവെച്ച് ഭരണഘടനയെ സംരക്ഷിക്കാൻ ഇന്ന് നിങ്ങൾ ഒന്നിച്ചില്ലെങ്കിൽ ചരിത്രം നിങ്ങൾക്കെതിരെയും വിരൽ ചൂണ്ടും..ജാഗ്രതൈ..???❤️❤️❤️

Share
Leave a Comment