GeneralLatest NewsNEWSTV Shows

വീട്ടുകാരെ അറിയിക്കാതെയാണ് താന്‍ വന്നത്, സഹോദരന്‍ പ്രശ്നം ഉണ്ടാക്കും: ബിഗ് ബോസ് ഷോയിൽ ശോഭ

തനിക്ക് ഏറ്റവും വലിയ പ്ലാറ്റ് ഫോം ആണ് ബിഗ്ഗ് ബോസ്

ബിഗ് ബോസ് സീസണ്‍ 5 ആരംഭിച്ചിരിക്കുകയാണ്. സംരംഭക ശോഭ വിശ്വനാഥ് ഇത്തവണ മത്സരത്തിന് റെഡി ആയിരിക്കുകയാണ്. എന്നാൽ താൻ ഷോയിൽ എത്തിയത് വീട്ടുകാർ അറിയാതെ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശോഭ.

read also: ഷെയ്ൻ നിഗത്തെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘കൊറോണ പേപ്പേഴ്സ്’: ട്രെയിലർ പുറത്ത്

താരത്തിന്റെ വാക്കുകൾ

തനിക്ക് ഏറ്റവും വലിയ പ്ലാറ്റ് ഫോം ആണ് ബിഗ്ഗ് ബോസ്. ഒരു പ്ലാനോടു കൂടെയും അല്ല ഞാന്‍ ബിഗ്ഗ് ബോസിലേക്ക് വന്നത്. വെള്ളം പോലെ ഒഴിക്കിനൊത്ത് പോകുക. എന്നാല്‍ ഞാന്‍ തീയും ആണ്. ഒരുപാട് പ്രതീക്ഷകളും എനിക്കുണ്ട്. ബിഗ്ഗ് ബോസില്‍ വന്നത് എന്റെ ഡെസ്റ്റിനിയാണ് എന്ന് തന്നെ ഞാന്‍ പറയും.

വളരെ വലിയൊരു റിസ്‌ക് ആണ് ഞാന്‍ എടുത്തിരിയ്ക്കുന്നത്. വീട്ടുകാരെ അറിയിക്കാതെയാണ് താന്‍ വന്നത്. എന്‍റെ സഹോദരന്‍ ഇതില്‍ പ്രശ്നം ഉണ്ടാക്കുമെന്നും ലാലേട്ടന്‍ ഒന്ന് അഭ്യര്‍ത്ഥിക്കണമെന്നും ശോഭ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button