![](/movie/wp-content/uploads/2023/03/untitled-20-1.jpg)
കൊച്ചി: കനൽപൂവ് സീരിയലിന്റെ ലൊക്കേഷനില്‍ വെച്ച് വാക്ക് തർക്കമുണ്ടായതിനെ തുടർന്ന് നടി ചിലങ്ക സംവിധായകന്റെ കരണത്തടിച്ചത് വിവാദമായിരുന്നു. കനല്‍പൂവ് ലൊക്കേഷനില്‍ സംവിധായകന്‍ ടി.എസ് സജിയെ ആണ് നടി മർദ്ദിച്ചത്. സംഭവത്തിൽ പ്രതികരിച്ച് നടൻ മനോജ് രംഗത്ത്. വാക്ക് തർക്കം ഉണ്ടായിയെന്നത് ശരിയാണെന്നും തുടർന്നാണ് പ്രശ്നങ്ങൾ ഉണ്ടായതെന്നും മനോജ് കുമാർ വ്യക്തമാക്കി.
‘കയറിപ്പിടിക്കാൻ ശ്രമിച്ച സീരിയൽ സംവിധായകനെ നടി തല്ലിയെന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ വന്നിരുന്നു’ ഇത്തരം വാർത്തകൾ ശരിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. ‘സജി സാർ വളരെ നല്ല പെരുമാറ്റമാണ്. ജേഷ്ഠനെ പോലെയാണ് പെരുമാറുക. അവിടെ ഒരു സംഘർഷാവസ്ഥ ഉണ്ടായി എന്നത് ശരിയാണ്. നടി അഭിനയിച്ച ചില പോഷൻസിൽ കുറവ് വന്നപ്പോൾ ലൊക്കേഷനിൽ വാഗ്വാദങ്ങൾ ഉണ്ടായി. മോശമായ പദപ്രയോഗം ഉണ്ടായി. സീരിയൽ കമ്മിറ്റ് ചെയ്യുന്ന അഭിനേതാക്കൾ ആഗ്രഹിക്കുന്നത് കൂടുതൽ ദിവസം ഷൂട്ട് കിട്ടണമെന്നാണ്. അത് കുറയുമ്പോൾ തങ്ങളുടെ ഭാഗങ്ങളുടെ ഇംപോർട്ടൻസ് കുറഞ്ഞോയെന്ന തോന്നൽ എല്ലാ അഭിനേതാക്കൾക്കും വരും. അത് പതിവാണ്. പലരും അതിന്റെ പേരിൽ സംവിധായകരോടും മറ്റും പരാതി പറയും.
പ്രൊഡക്ഷൻ ബോയിയോട് പോലും അദ്ദേഹം ദേഷ്യപ്പെടാറില്ല. ജൂനിയർ ആർട്ടിസ്റ്റിന് പോലും റെസ്പെക്ട് കൊടുക്കുന്ന മനുഷ്യനാണ്. അദ്ദേഹത്തെ നിങ്ങൾ വലിച്ച് കീറുമ്പോൾ അദ്ദേഹം ഒരു കുടുംബനാഥനാണ് രണ്ട് മക്കളുടെ അച്ഛനാണെന്നും ഓർക്കണം. ചെയ്യാത്ത തെറ്റിന് ക്രൂശിക്കരുത്. സീരിയൽ സെറ്റിൽ അത്രയും ക്രൂ നോക്കിനിൽക്കെ എങ്ങനെ നടിയെ കേറി പിടിക്കും? ചെരുപ്പൂരി അടിച്ചുവെന്ന് വരെ വാർത്ത കണ്ടു. ആർട്ടിസ്റ്റും ഡയറക്ടറും തമ്മിൽ ഇഷ്യൂ ഉണ്ടായാൽ പുറത്താകുന്നത് ഡയറക്ടേഴ്സാണ്. ഇത് വരെയും ടി.എസ് സജിയെ കുറിച്ച് ഒരു അപവാദവും ഉണ്ടായിട്ടില്ല. അത്രയും ഡീസന്റാണ് സജി എന്ന വ്യക്തി. മമ്മൂട്ടിയുടെ ഗുഡ് ബുക്കിൽ വരെയുള്ള ആളാണ്’, മനോജ് പറയുന്നു.
Post Your Comments