കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ലേക് ഷോര്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് നടന്‍ ചികിത്സയില്‍ കഴിയുന്നത്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞിട്ടുണ്ട് കൃതൃമ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്നും ആശുപത്രി പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എങ്ങനെ ആയിരുന്നുവോ അതുപോലെ തന്നെയാണ് ഇന്നും ഇന്നസെന്റിന്റെ ആരോഗ്യനില. ഗുരുതരമായ പല രോഗങ്ങളും അദ്ദേഹത്തെ ബാധിക്കുന്നുണ്ട്. തുടക്കത്തിൽ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. മരുന്നുകളോടെല്ലാം പ്രതികരിച്ചിരുന്നു. എന്നാൽ, തുടർച്ചയായി വന്ന കോവിഡും ന്യൂമോണിയയും അദ്ദേഹത്തെ ആരോഗ്യസ്ഥിതിയെ വീണ്ടും തകരാറിലാക്കി.
കഴിഞ്ഞ ദിവസം മുതല്‍ താരത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച വ്യാജ പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. അതിനെതിരെ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു. അത്യാഹിത വിഭാഗത്തില്‍ എക്‌മോ (എക്‌സ്ട്രകോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍) സപ്പോര്‍ട്ടിലാണ് ചികിത്സ തുടരുന്നത്. മാര്‍ച്ച് മൂന്നിനാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments