CinemaLatest NewsMovie Gossips

‘ലൊക്കേഷനിൽ വെച്ച് സംവിധായകനെ നടി ചിലങ്ക അടിച്ചതെന്തിന്?ചിലങ്കയുടെ അനുവാദമില്ലാതെ ശബ്ദം റെക്കോർഡ് ചെയ്തത് അമ്പിളി ദേവി’

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് കനൽപ്പൂവ്. സീരിയലിന്റെ സംവിധായകനായ ടി.എസ് സജിയെ നടി ചിലങ്ക തല്ലിയതും സംഭവം കേസായതും വാർത്തയായിരുന്നു. സംഭവം സത്യം ആണെന്നും സംഭവം നടക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നു എന്നുമാണ് ഇപ്പോൾ കനൽപ്പൂവ് സീരിയലിന്റെ തിരകഥാകൃത്ത് പ്രവീൺ ഇറവങ്കര വ്യക്തമാക്കുന്നത്. എന്നാൽ, ലൈംഗികാതിക്രമം നടന്നത് കൊണ്ടല്ല സംവിധായകനെ ചിലങ്ക തല്ലിയതെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിന്റെ കാരണവും പ്രവീൺ ഒരു പ്രമുഖ മാധ്യമത്തിനോട് വെളിപ്പെടുത്തുന്നുണ്ട്.

‘ടി എസ് സജി നടി ചിലങ്കയെ മാന്യമായ അവസരങ്ങളും പരിഗണനയും നൽകാത പലവട്ടം അവഗണിച്ചിരുന്നു. അതോടൊപ്പം തന്നെ നടി അമ്പിളി ദേവി ചിലങ്ക സംസാരിക്കുന്നത് ചിലങ്ക അറിയാതെ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വളരെ വലിയ രീതിയിൽ വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. ചിലങ്കയോട് സജി മോശമായി സംസാരിച്ചത് കൊണ്ടാണ് ചിലങ്ക തല്ലിയത് എന്നാണ് പറയുന്നത്.

എന്നാൽ, അതല്ല സംഭവം. മോശമായ വാക്കുകൾ ഉപയോഗിച്ച് ചിലങ്കയോട് സംസാരിച്ച സജിയുടെ മുഖത്ത് ചിലങ്ക അടിക്കുക ആയിരുന്നു ചെയ്തത്. വീണ്ടും ചിലങ്കയോട് മോശമായി സംസാരിച്ചപ്പോഴാണ് ചിലങ്ക വീണ്ടും സജിയെ അടിച്ചതും ചവിട്ടിയതും. ലൊക്കേഷനിൽ ചിലങ്കയ്‌ക്കെതിരെ ലൈംഗികമായ അതിക്രമങ്ങൾ ഉണ്ടായിട്ടില്ല. ലൊക്കേഷനിൽ ചിലങ്ക ആവിശ്യപ്പെട്ടതെല്ലാം ചെയ്ത് നൽകിയിരുന്നു. സീരിയലിൽ അഭിനയിക്കുന്ന മറ്റു താരങ്ങളിൽ ഭൂരിഭാഗം പേരും ചിലങ്കയ്‌ക്കൊപ്പമാണ്’, പ്രവീൺ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button