അമേരിക്കൻ നടി അമാൻഡ ബൈൻസിന്റെ ഇപ്പോഴത്തെ അവസ്ഥ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തെരുവിൽ നഗ്നയായി കറങ്ങുന്നത് കണ്ടതിനെ തുടർന്ന് അമേരിക്കൻ നടി അമാൻഡ ബൈൻസിനെ മാനസിക പരിചരണത്തിൽ പ്രവേശിപ്പിച്ചു. നടിയുടെ നിലയിൽ ഇപ്പോൾ മാറ്റമുണ്ട്. കഴിഞ്ഞ ദിവസം തെരുവിലൂടെ നഗ്നയായി നടന്ന നടി ഒരു കാറിന് മുന്നിലേക്ക് ചാടുകയും താൻ ചില പ്രയാസങ്ങളിലൂടെ കടന്നുപോകുകയാണെന്ന് ആ ഡ്രൈവറോട് പറയുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
കുറച്ച് സമയങ്ങൾക്ക് ശേഷം താൻ നഗ്നയായി റോഡിൽ നിൽക്കുകയാണെന്ന് മനസിലായ ഉടൻ തന്നെ 911 എന്ന വനിതാ ഹെൽപ്പ് ലൈനിൽ സ്വയം വിളിച്ചു. ഉടൻ തന്നെ പോലീസ് എത്തി അമാൻഡയെ കൂട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. കുറച്ചുകാലമായി അമാൻഡ കൃത്യമായി മരുന്നുകൾ കഴിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. റോഡിൽ അലഞ്ഞുതിരിയുമ്പോൾ താരത്തിന് അപകടമൊന്നും സംഭവിച്ചിരുന്നില്ല. നടിയെ കണ്ട് ആരാധകർ അമ്പരന്നിരുന്നു.
36 വയസുകാരി അമാൻഡയ്ക്ക് 2013 മുതൽ ബൈപോളാർ ഡിസോർഡർ ഉണ്ട്. പേപ്പർ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ താൻ മയക്കുമരുന്നിന് അടിമയാണെന്ന് അമാൻഡ പറഞ്ഞിരുന്നു. ബാലതാരമായാണ് അമാൻഡ പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയത്. നിക്കലോഡിയൻ കോമഡി സ്കെച്ച് സീരീസായ ഓൾ ദാറ്റിലൂടെയാണ് ശ്രദ്ധ നേടിയത്. നിരവധി അവാർഡുകൾ താരം കരസ്ഥമാക്കിയിട്ടുണ്ട്.
Post Your Comments