
ലണ്ടൻ: പ്രശസ്ത കർണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ ബോംബെ ജയശ്രിയെ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ ലിവർപൂളിൽ ഒരു പൊതുചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ബോംബെ ജയശ്രീയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഗായികയെ കീ ഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഗായികയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് ലിവര്‍ പൂൾ യൂണിവേഴ്സിറ്റിയില്‍ ബോംബെ ജയശ്രീ സംഗീത കച്ചേരി അവതരിപ്പിക്കേണ്ടതായിരുന്നു.
Post Your Comments