Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsMovie Gossips

ഫ്രോഡ് പണി ഏറ്റില്ല? തലങ്ങും വിലങ്ങും ട്രോളുകൾ – ഒടുവിൽ ആ വൈറൽ വീഡിയോ മുക്കി റോബിൻ രാധാകൃഷ്ണൻ

ബിഗ് ബോസ് ഷോയിലൂടെ സെലിബ്രിറ്റിയായി മാറിയ ആളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. റോബിന്റെ സുഹൃത്തുക്കളായിരുന്ന ശാലു പേയാട്, ആരവ് തുടങ്ങിയവർ താരത്തിനെതിരെ രംഗത്ത് എത്തിയത് വലിയ വിമർശനത്തിന് കാരണമായി. പിന്നാലെ റോബിന്റെ ഇതുവരെ ഉണ്ടായിരുന്ന ഇടപെടലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസം തന്റെ പുതിയ വീഡിയോ റോബിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. രണ്ട് കവറുമായി ചില്‍ഡ്രസ് ഹോമിലെത്തി ചാരിറ്റി നടത്തുന്ന വീഡിയോ ആയിരുന്നു ഇത്. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഒടുവിൽ വീഡിയോ പിൻവലിച്ചിരിക്കുകയാണ് റോബിൻ.

ചില്‍ഡ്രന്‍സ് ഹോമില്‍ പോകുന്നവര്‍ അവിടെയുള്ള അന്തേവാസികളായ കുട്ടികളുടെ വീഡിയോകള്‍ സാര്‍ത്ഥ്വ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പകര്‍ത്തി പബ്ലിഷ് ചെയ്യരുതെന്ന് കേരള സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശം തള്ളി സ്വന്തം പബ്ലിസിറ്റിക്ക് റോബിന്‍ ഉപയോഗിച്ചതാണ് വിമര്‍ശനത്തിന് കാരണമായത്. ഇവന്‍ പ്രാഞ്ചിയേട്ടന്‍ തന്നെ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം നിലവില്‍ ശ്രീലങ്കന്‍ സന്ദര്‍ശനത്തിലാണ് റോബിന്‍. കൊച്ചിയിലെ ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിക്കുന്ന റോബിന്റെ വീഡിയോയ്ക്ക് താഴെയായിരുന്നു വിമർശനം ഉയർന്നത്.

ഇനി ആളുകളെ കയ്യിലെടുക്കാന്‍ ഇത് മാത്രമേ ഉള്ളൂ വഴി എന്നും ജനങ്ങള്‍ നല്ലൊരു അംഗീകാരം നല്‍കിയിട്ട് ജനങ്ങള്‍ക്ക് തന്നെ പണി കൊടുക്കയല്ലേ റോബിന്‍ ചെയ്തത് എന്നും ചിലര്‍ വിമർശിക്കുന്നു. ‘വലത് കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത് എന്നല്ലേ. പ്രത്യേകിച്ച്‌ ആര്‍ക്കെങ്കിലും സഹായം ചെയ്യുമ്പോള്‍. ഇപ്പോള്‍ നിങ്ങള്‍ക്കെതിരെ ഉയരുന്ന വാര്‍ത്തകള്‍ ഒക്കെ കാണുമ്പോള്‍ നിങ്ങളുടെ ഈ പ്രവൃത്തി കൊണ്ട് മനസിലാക്കാന്‍ സാധിക്കുന്നത് ഇപ്പോഴുണ്ടായ കേടുപാടുകളില്‍ നിന്ന് മുഖം രക്ഷിക്കാന്‍ വേണ്ടിയാണെന്നാണ്, ഇനിയെങ്കിലും വളരാന്‍ ശ്രമിക്കൂ റോബിന്‍’, എന്നായിരുന്നു ഒരാൾ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button