കൊച്ചി: നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. അല്‍ഫോന്‍സ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായിരുന്നു ഗോള്‍ഡ്. പൃഥിരാജ്-നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം വന്‍ ഹൈപ്പുമായിട്ടായിരുന്നു എത്തിയത്. എന്നാല്‍, ചിത്രം തീയേറ്ററുകളിൽ വന്‍ പരാജയം ഏറ്റുവാങ്ങി.
നടൻ പൃഥിരാജിനെ കുറിച്ച് അല്‍ഫോന്‍സ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഡയലോഗുകള്‍ പഠിക്കുന്ന കാര്യത്തില്‍ പൃഥ്വിരാജ് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീൻ പോലെയാണ് എന്നാണ് അല്‍ഫോന്‍സ് സോഷ്യൽ മീഡിയയിൽ പറഞ്ഞത്. ഗോള്‍ഡിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് അല്‍ഫോണ്‍സിന്റെ കുറിപ്പ്.
അല്‍ഫോന്‍സ് പുത്രന്റെ വാക്കുകൾ ഇങ്ങനെ;
‘ഡയലോഗുകള്‍ പഠിക്കുമ്പോള്‍ പൃഥ്വിരാജ് (രാജു) ഒരു ഫോട്ടോസ്റ്റാറ്റ് മെഷീന്‍ പോലെയാണ്. അഭിനയിക്കുമ്പോള്‍ 6 അഭിനേതാക്കളുടെ ഡയലോഗുകളെങ്കിലും അദ്ദേഹം തിരുത്തിയത് ഞാന്‍ ഓര്‍ക്കുന്നു. ഹോളിവുഡിലേക്ക് ഉടന്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ഒരു പ്രൊഫഷണല്‍. ഹിന്ദി സിനിമയ്ക്കും തമിഴ് സിനിമയ്ക്കും അദ്ദേഹത്തിന്റെ ശക്തി അറിയാം. മൊഴി, കനാ കണ്ടേന്‍, ഇന്ത്യന്‍ റുപ്പി, നന്ദനം, ക്ലാസ്‌മേറ്റ്‌സ് എന്നിവയാണ് രാജുവിന്റെ ഇഷ്ടപ്പെട്ട സിനിമകള്‍. തനി തങ്കം…’
Post Your Comments