ബംഗളൂരു: ഹിന്ദുത്വത്തെ അപമാനിച്ച കന്നഡ നടന്‍ ചേതന്‍ കുമാര്‍ അഹിംസയെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി നടി ജോളി ചിറയത്ത്. ഇന്ത്യൻ ഹൈന്ദവ ഫാസിസ്റ്റുകളും മറിച്ചല്ല എന്ന് പറഞ്ഞ ചേതൻ്റെ ആർജ്ജവത്തോടൊപ്പമാണ് താനെന്ന് ജോളി ചിറയത്ത് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. കന്നഡ സിനിമയിലെ നീതിബോധമുള്ള ഒരു ചെറുപ്പക്കാരനാണ് ചേതനെന്നും നടി പറയുന്നു.
‘പെരും നുണകളിലും അന്യായങ്ങളിലും അനീതികളിലുമല്ലാതെ ഒരു ഫാസിസവും രൂപപ്പെട്ടിട്ടില്ല. ഇന്ത്യൻ ഹൈന്ദവ ഫാസിസ്റ്റുകളും മറിച്ചല്ല എന്ന പറഞ്ഞ ചേതൻ്റെ ആർജ്ജവത്തോടൊപ്പം. കന്നട സിനിമയിലെ നീതിബോധമുള്ള ഒരു ചെറുപ്പക്കാരനെ, (ചേതൻ കുമാർ അഹിംസ ) ഭരണകൂടത്തെ വിമർശിച്ചതിന് അറസ്റ്റ് ചെയ്തിരിക്കുന്നു. എല്ലാ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കുക’, ജോളി ചിറയത്ത് ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, ‘ഹിന്ദുത്വം കെട്ടിപ്പെടുത്തിയിരിക്കുന്നത് നുണകളില്‍’ എന്ന ട്വീറ്റിനെ തുടര്‍ന്നാണ് ബെംഗളൂരു പോലീസ് നടനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി ശേഷാദ്രിപുരം പോലീസ് സ്റ്റേഷനില്‍ നടനെതിരെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന ട്വീറ്റിന്റെ പേരിലാണ് ശേഷാദ്രിപുരം പോലീസ് ചൊവ്വാഴ്ച നടനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 20 നായിരുന്നു താരത്തിന്റെ പ്രകോപനപരമായ ട്വീറ്റ്. തുടർന്ന് ശിവകുമാര്‍ എന്നയാള്‍ ഇതിനെതിരെ പരാതിപ്പെടുകയായിരുന്നു. ഹിന്ദുക്കളുടെ വികാരങ്ങളെ വൃണപ്പെടുത്തിയെന്നും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള പ്രകോപനം സൃഷ്ടിച്ചെന്നും ആരോപിച്ചാണ് കേസ്.
Post Your Comments