CinemaGeneralLatest NewsNEWS

ധനുഷുമായി പ്രണയം, വിവാഹം ജൂലൈയിൽ! – ഗോസിപ്പുകൾക്ക് മറുപടിയുമായി മീന

ചെന്നൈ: ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ 2022 ജൂണിലാണ് മീനയുടെ ഭർത്താവ് വിദ്യാ സാ​ഗർ മരിച്ചത്. ഇതിനു പിന്നാലെ താരത്തിന്റെ രണ്ടാം വിവാഹ വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ ഉയർന്നിരുന്നു. നടൻ ധനുഷും മീനയും വിവാഹം കഴിക്കാൻ പോകുന്നുവെന്ന് നടൻ ബെയില്‍വാന്‍ രംഗനാഥൻ ആരോപിച്ചിരുന്നു. ഈ ജൂലൈയിൽ ധനുഷ്-മീന വിവാഹത്തിന് തമിഴകം സാക്ഷിയാകും എന്നായിരുന്നു താരം പറഞ്ഞത്. ഇപ്പോഴിതാ, ഇത്തരം ഗോസിപ്പ് വാർത്തകളോട് പ്രതികരിക്കുകയാണ് മീന.

തന്റെ ഭർത്താവ് മരിച്ചെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അപ്പോഴേക്കും ഇത്തരമൊകു കിംവതന്തി പരത്തുന്നത് എങ്ങെയാണെന്ന് മനസിലാകുന്നില്ലെന്നും മീന പറയുന്നു. ‘അതിന്, എന്റെ ഭർത്താവ് പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. അപ്പോഴേക്കും ഇത്തരമൊരു കിംവദന്തി പരത്തുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കഥകൾ നല്ലതാണെങ്കിൽ സിനിമയിൽ അഭിനയിക്കുന്നതിലായിരിക്കും ഇനിയും ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുക. അതുപോലെ, എന്റെ മകൾക്ക് നല്ലൊരു ഭാവി നൽകും, ഇതാണ് എനിക്ക് പ്രധാനമായിട്ടുള്ള തന്റെ ലക്ഷ്യമെന്നം,’ മീന പറയുന്നു.

തന്റെ ഭർത്താവിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ മീന മനസ് തുറന്നിരുന്നു. ‘എന്റെ ചുറ്റും എപ്പോഴും ആളുകളുണ്ടായിരുന്നത് കൊണ്ട് ഒറ്റയ്ക്ക് പോയാൽ എന്ത് ചെയ്യണം എന്ത് പറയണം എന്നൊന്നും അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ മാറി. ഷൂട്ടിന് ഒറ്റയ്ക്ക് പോവും. ഫങ്ഷനും വിദേശത്തുമെല്ലാം ഒറ്റയ്ക്ക് പോവും. ഈ സ്വാതന്ത്ര്യം തന്നത് എന്റെ ഭർത്താവാണ്. ആത്മവിശ്വാസവും ധൈര്യവും വേണമെന്ന് പറഞ്ഞു. എനിക്ക് പറ്റില്ലെന്ന് പറയാൻ ബുദ്ധിമുട്ടാണ്. മുഖത്തടിച്ച പോലെ നോ പറയാൻ എനിക്കറിയില്ലായിരുന്നു. എന്റെ ഭർത്താവ് പഠിപ്പിച്ചതാണ്. ധൈര്യമായിരിക്കണം, പ്രാക്ടിക്കലായിരിക്കണം ഒന്നും പേടിക്കാനില്ലെന്ന് പറഞ്ഞു’, മീന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button