GeneralLatest NewsMollywoodNEWSWOODs

മോഹന്‍ലാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ നടന്‍ എന്ന് പറയുന്നതിന്റെ കാരണം: മനോരോഗ വിദഗ്ദ്ധന്റെ വാക്കുകളുമായി സംവിധായകൻ

മോഹന്‍ലാല്‍ ചെയ്‌തെങ്കില്‍ അദ്ദേഹം വലിയൊരു ആക്ടര്‍ ആയതിന്റെ കാര്യം സിമ്പിളാണ്.

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ അഭിനയ രംഗത്ത് എത്തിയിട്ട് നാൽപ്പതിൽ അധികം വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇന്നും ഇദ്ദേഹത്തിന് ആരാധകർ ഏറെയാണ്. ഇപ്പോൾ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന മോഹൻലാലിനെക്കുറിച്ച് കേരളത്തിലെ പ്രശസ്ത മനോരോഗ വിദഗ്ദ്ധനായിരുന്ന സ്വരരാജ് മണി വർഷങ്ങൾക്ക് മുൻപ് പങ്കുവച്ച വാക്കുകളുമായി സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍..

READ ALSO: ഒന്നുമില്ലെങ്കിൽ രണ്ട് വാഴയെങ്കിലും വെക്കൂ, പണ്ടാരം ഫേസ്ബുക്ക് ഒന്ന് നിര്‍ത്തിക്കൂടെയെന്ന് തോന്നി : അനുശ്രീ പറയുന്നു

ടി.കെ രാജീവ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ,

‘പവിത്രത്തിലെ ക്‌ളൈമാക്സ് സീന്‍ എങ്ങനെ അഭിനയിക്കണമെന്നത് ലാല്‍ സാറിനും കണ്‍ഫ്യൂഷന്‍ ആയിരുന്നു. മെന്റല്‍ ഡിസോര്‍ഡര്‍ അല്ല പെട്ടെന്നുള്ളൊരു ഷോക്ക് മാത്രമാണെന്നേ കഥയില്‍ പറയാന്‍ പറ്റൂ. എസ് എസ് എല്‍ സിയ്ക്ക് പഠിക്കുന്നപോലെ ലാല്‍ സാര്‍ കിടന്ന് ഓടുകയാണ്. പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ പല്ലിറുമ്മി കൊണ്ട് ഇങ്ങനെ അഭിനയിക്കട്ടെ എന്ന് ലാല്‍ സാര്‍ ചോദിച്ചു. കൊള്ളാമല്ലോയെന്ന് എനിക്കും ക്യാമറാമാന്‍ സന്തോഷ് ശിവനും തോന്നി.

സിനിമ ഇറങ്ങിക്കഴിഞ്ഞ് അന്നത്തെ പ്രശസ്തനായ സൈക്യാട്രിസ്റ്റ് സ്വരരാജ് മണി സാര്‍ സെക്കന്റ് ഷോ കണ്ടിട്ട് എന്നെ വിളിച്ചു. പല്ലിറുമ്മുന്നത് ചെയ്‌തെങ്കില്‍ നിങ്ങള്‍ നന്നായി റിസര്‍ച്ച് ചെയ്തിട്ടാണ് സിനിമ എടുത്തെന്ന് മനസിലായി. അങ്ങനെയുള്ള റിസര്‍ച്ചുകളൊക്കെ മലയാളസിനിമയില്‍ നടക്കാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തെ മറുപടി ഇങ്ങനെയായിരുന്നു. അങ്ങനെ മോഹന്‍ലാല്‍ ചെയ്‌തെങ്കില്‍ അദ്ദേഹം വലിയൊരു ആക്ടര്‍ ആയതിന്റെ കാര്യം സിമ്പിളാണ്.

ലാലിന്റെ ജീവിതത്തിലെ ഓരോ ഒബ്സര്‍വേഷന്‍സും അദ്ദേഹത്തിന്റെ ബ്രെയിനില്‍ ഫോട്ടോഗ്രാഫിക് മെമ്മറിയുണ്ടെന്നും, സന്ദര്‍ഭത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അയാളുടെ അപാരമായ ഐക്യു കൊണ്ട് ഫോട്ടോഗ്രാഫിക് മെമ്മറിയെ റിട്രീവ് ചെയ്യാന്‍ സാധിക്കും.

ആ കഥാപാത്രങ്ങള്‍ക്ക് സന്ദര്‍ഭങ്ങള്‍ക്കനുയോജ്യമായിട്ട് അദ്ദേഹത്തില്‍ എവിടെയോ കണ്ടിരിക്കുന്ന മൊമന്റ്സ് ഓര്‍ത്തെടുക്കാന്‍ കഴിയും. അതുകൊണ്ടാണ് മോഹന്‍ലാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ നടന്‍ എന്ന് നമ്മള്‍ പറയുന്നത്. മോഹന്‍ലാല്‍ ചെയ്യുന്ന ഒരു കഥാപാത്രം വേറെ റീമേയ്ക്ക് ചെയ്താല്‍ ആ സിനിമ ഓടില്ല രാജീവ് എന്ന് എത്രയോ കൊല്ലങ്ങള്‍ക്ക് മുമ്പ് സ്വരരാജ് മണി സാര്‍ എന്നോട് പറഞ്ഞിരുന്നു’.

 

shortlink

Related Articles

Post Your Comments


Back to top button