അനുശ്രീ ഭര്‍ത്താവിനെ വേണ്ടെന്ന് വെച്ച്‌ വന്നിട്ടും അമ്മയ്ക്ക് ഒരു വിഷമവും ഇല്ലാത്തത് ഇതുകൊണ്ട് : വിമർശനവുമായി ആരാധകർ

എത്ര പൊങ്കാല കിട്ടിയാലും എല്ലാത്തിനും ഓരോ ന്യായീകരണങ്ങള്‍ ഉണ്ടല്ലോ കൈയില്‍.

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് അനുശ്രീ. താരത്തിന്റെ വിഷ്ണുവുമായുള്ള രഹസ്യ വിവാഹം വാർത്തകളിൽ നിറഞ്ഞിരുന്നു. കൂടാതെ ഒരു കുഞ്ഞ് ജനിച്ചതിനു പിന്നാലെ ഭർത്താവുമായി നടി വേർപിരിഞ്ഞു. ഇപ്പോള്‍ അമ്മ രാജിയുടെയും മകന്റെയും കൂടെ ജീവിക്കുന്ന അനുശ്രീ ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോയ വീഡിയോയുടെ പേരിൽ നിരവധി വിമർശനം കേൾക്കേണ്ടി വന്നു. ഇതിനെല്ലാം മറുപടിയുമായി അനുശ്രീ പങ്കുവച്ച വീഡിയോയ്ക്ക് താഴെ താരത്തിന്റെ അമ്മയെ വിമർശിച്ചു എത്തിയിരിക്കുകയാണ് ആരാധകർ.

അനുശ്രീയുടെ ജീവിതത്തിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിയ്ക്കുന്നത് അമ്മ രാജിയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമർശനം. ഭര്‍ത്താവുമായി പിരിയുന്നതിലടക്കം ഇത് പ്രതിഫലിച്ചിട്ടുണ്ടെന്നാണ് കമന്റുകൾ.

read also: പുരോഗമനത്തിന്റെ പേരും പറഞ്ഞ് സ്ത്രീ ശരീരം ഭർത്താവും കൂടി ചേർന്ന് വില്പനക്ക് വച്ചിരിക്കുന്നു (തെളിവുകൾ ഉണ്ടേ)!! കുറിപ്പ്

കളര്‍ ചെയ്യുന്നതിനൊപ്പം കുറച്ച്‌ മുടി മുറിക്കണമെന്ന് അനുശ്രീ പറഞ്ഞെങ്കിലും അത് എത്രത്തോളം വേണമെന്ന് താന്‍ തീരുമാനിക്കുമെന്നാണ് അമ്മ പറയുന്നത്. മുടിയുടെ നീളം കുറയ്ക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലെന്ന് അവര്‍ തന്നെ പറഞ്ഞിരുന്നു. അമ്മയുടെ സമ്മതം ഇല്ലാതെ, അഹങ്കാരത്തിന് മുറിച്ചതാണ് ഇപ്പോള്‍ ഇങ്ങനെ ആയത്. ഇതോടെ മുടി മുറിക്കുന്ന കാര്യത്തില്‍ അമ്മയ്ക്ക് അതീവ ശ്രദ്ധയാണ്.

നടിയെ മാത്രമല്ല അമ്മയെ വിമര്‍ശിച്ചും ആരാധകര്‍ എത്തുകയാണ്. ‘എത്ര പൊങ്കാല കിട്ടിയാലും എല്ലാത്തിനും ഓരോ ന്യായീകരണങ്ങള്‍ ഉണ്ടല്ലോ കൈയില്‍. നിങ്ങളുടെ അമ്മയുടെ പ്രശ്‌നം എന്താണെന്ന് അറിയുമോ? നിങ്ങളുടെ ഫുള്‍ കണ്‍ട്രോള്‍ അമ്മയുടെ കൈയ്യില്‍ വേണം. എല്ലാ കാര്യങ്ങളും അമ്മയ്ക്ക് തീരുമാനിക്കണം. അതുകൊണ്ടാണ് ഇയാള്‍ ഭര്‍ത്താവിനെ വേണ്ടെന്ന് വെച്ച്‌ വന്നിട്ടും അമ്മയ്ക്ക് ഒരു വിഷമവും ഇല്ലാത്തത്. മോളെ വീണ്ടും കൈയ്യിലേക്ക് കിട്ടിയ സന്തോഷം. അവളുടെ ജീവിതം പോയാലും അവര്‍ക്ക് പ്രശ്‌നമില്ല. വളരെ സ്വാര്‍ത്ഥയാണ്..’ എന്നിങ്ങനെയാണ് കമന്റുകള്‍ വരുന്നത്.

Share
Leave a Comment