ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മകൾ മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. നിലവിൽ മെഡിസിന് പഠിക്കുന്ന മീനാക്ഷിയെ അധികം പുറത്ത് കാണാറില്ല. സംവിധായകൻ അരുൺ ഗോപിയുടെ മക്കളുടെ പിറന്നാളിന് എത്തിയ മീനൂട്ടിയുടെയും ദിലീപേട്ടന്റെയും ചിത്രം അതിവേഗമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ വൈറലായത്.
സൽവാറിൽ അതി സുന്ദരി ആയി എത്തിയ ചിത്രം ആണ് കഴിഞ്ഞദിവസം മീനാക്ഷി തന്റെ ഇൻസ്റ്റയിലൂടെ പങ്കുവച്ചത്. അരലക്ഷം ലൈക് ആണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ആ ഒറ്റ ചിത്രം വാങ്ങി കൂട്ടിയത്. ക്യൂട്ടി ദി ബ്യൂട്ടി എന്ന കമന്റ് പങ്കിട്ടുകൊണ്ടാണ് മീനൂട്ടിയുടെ ആത്മമിത്രം നമിത പ്രമോദ് എത്തിയത്.നമിതയ്ക്ക് സ്നേഹത്തിൽ നിറഞ്ഞ മറുപടിയും മീനാക്ഷി നൽകുകയുണ്ടായി. ചിത്രം വൈറൽ ആയതോടെ താരപുത്രിക്ക് പ്രണയാഭ്യർത്ഥനയും ലഭിക്കുന്നുണ്ട്. എന്നാൽ ദിലീപേട്ടൻ ഫാൻസ് അവരെ വെറുതെ വിട്ടില്ല.
ചുട്ട മറുപടി തന്നെ അത്തരക്കാർക്ക് ഫാൻസ് നൽകുകയും ചെയ്തു. മുസ്ലീം ആയിരുന്നെങ്കിൽ ഞാൻ കല്യാണം കഴിച്ചേനെ! സാരമില്ല ഇനിയും സമയം ഉണ്ടെന്നാണ് മീനൂട്ടിയോട് ആരാധകൻ പറഞ്ഞത്. ഇതിനെയാണ് ഫാൻസ് പൊളിച്ചടുക്കിയത്. മാർച്ച് 23 ആം തീയതിയാണ് മീനൂട്ടിയുടെ ജനനം എന്നാണ് റിപ്പോർട്ട്. മെഡിക്കൽ വിദ്യാർത്ഥിനിയാണ് മീനാക്ഷി . ഒരു വർഷം കൊണ്ട് മീനാക്ഷി ഡോക്ടർ പഠനം പൂർത്തിയാക്കും എന്നാണ് ആരാധകരുടെ കണ്ടെത്തൽ. അച്ഛൻ കുട്ടിയാണ് മീനാക്ഷി എന്നാണ് പൊതുവെ ഉള്ള അഭിപ്രായം. മഞ്ജുവും ദിലീപും വേർപിരിഞ്ഞപ്പോൾ അച്ഛനൊപ്പം പോകാൻ ആണ് മകൾ തീരുമാനിച്ചത്.
Post Your Comments