KeralaNEWSNostalgia

‘മമ്മൂട്ടിക്ക് ഡാൻസ് ചെയ്യാൻ നന്നായി അറിയാം, എന്നാൽ ചെയ്യാത്തതിന്റെ കാരണം ഇത്’ – വെളിപ്പെടുത്തൽ

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പലരും അദ്ദേഹത്തെ പരിഹസിക്കാറുണ്ട്. എന്നാൽ മമ്മൂട്ടി ഡാൻസ് കളിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പല്ലിശ്ശേരി രംഗത്തെത്തി. സിനിമയില്‍ നിന്നും റിസ്‌ക് എടുത്തതിന് മമ്മൂട്ടിയ്ക്ക് കിട്ടിയ പ്രതിഫലമായിരുന്നു ഒരു കാലിനുള്ള ഈ പ്രശ്‌നമെന്ന് പല്ലിശേരി പറയുന്നു.സിനിമാ നിരൂപകനായ പല്ലിശ്ശേരി ഫില്‍മി പ്ലസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മമ്മൂട്ടിയുടെ കാലിനുണ്ടായ യഥാര്‍ഥ സംഭവത്തെ കുറിച്ച് പറഞ്ഞത്.

പല്ലിശേരിയുടെ വാക്കുകൾ :

‘ശരിക്കും മമ്മൂട്ടിയ്ക്ക് മുടന്തുണ്ടോ, അതോ മിമിക്രിക്കാര്‍ കളിയാക്കുന്നതാണോ എന്ന് പലര്‍ക്കും സംശയമുണ്ട്. എന്നാല്‍ അങ്ങനെയുണ്ടെന്നും താന്‍ ലൊക്കേഷനില്‍ നില്‍ക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. പിജി വിശ്വംഭരന്റെ സിനിമയാണ്. ഷീല, സീമ, സുകുമാരന്‍, സോമന്‍, മമ്മൂട്ടി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. ആദ്യം ജയനെ നായകനാക്കാന്‍ തീരുമാനിച്ചെങ്കിലും അദ്ദേഹം മരിച്ചതോടെയാണ് നായകന്‍ മാറുന്നത്. ജയന് ശേഷം രതീഷിനെ തീരുമാനിച്ചെങ്കിലും തിരക്ക് കാരണം പുള്ളിയ്ക്ക് വരാന്‍ പറ്റിയില്ല. അങ്ങനെ മമ്മൂട്ടി ആ വേഷത്തിലേക്ക് എത്തി. ആ കാലത്ത് വളര്‍ന്ന് വരുന്നൊരു താരമാണ് മമ്മൂട്ടി.

നടനാവാന്‍ വേണ്ടി എന്ത് കഠിനാധ്വാനത്തിനും അദ്ദേഹം തയ്യാറാണ്. വക്കീലായി ജോലി ചെയ്യുന്നതിനിടയിലും അഭിനയിക്കാന്‍ അവസരമുണ്ടെന്ന് കേട്ടാല്‍ അദ്ദേഹം പോകും. ആ സിനിമയിലെ ഒരു രംഗത്തില്‍ റിസ്‌ക് എടുത്തത് കൊണ്ടാണ് ഇന്ന് മമ്മൂട്ടിയ്ക്ക് മുടന്തി നടക്കേണ്ടി വന്നത്. ഡ്യൂപ്പില്ലാതെ സംവിധായകന്‍ മമ്മൂട്ടിയെ കൊണ്ട് ചാടിപ്പിച്ചതാണ്. അന്നദ്ദേഹം വീണു, കാലൊടിഞ്ഞു. ആദ്യം ഈ സീന്‍ ചെയ്യാന്‍ മമ്മൂട്ടി മടിച്ചതോടെ എങ്കില്‍ നടനെ മാറ്റുമെന്നാണ് സംവിധായകന്‍ പറഞ്ഞത്. ഇതോടെ ആ സീനില്‍ അഭിനയിക്കാന്‍ മമ്മൂട്ടി നിര്‍ബന്ധിതനായി.

എടുത്ത് ചാടിയതിനിടയില്‍ വീണ മമ്മൂട്ടിയുടെ കാല് ഓടിയുകയായിരുന്നു. ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കാലില്‍ പ്ലാസ്റ്ററിട്ടു. പിന്നീടത് മുഴുവനായി ശരിയായില്ല. അതാണ് ഇപ്പോള്‍ കാണുന്ന മുടന്ത് പോലെയായത്. പലരും മമ്മൂട്ടിയ്ക്ക് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് കളിയാക്കാറുണ്ട്. പക്ഷേ അദ്ദേഹത്തിന് നന്നായി ഡാന്‍സ് കളിക്കാന്‍ അറിയാം. ഞാനത് കണ്ടിട്ടുള്ളതാണ്. മാത്രമല്ല ഡാന്‍സ് കളിക്കുമ്പോഴും കാലിലെ ഈ മുടന്താണ് അദ്ദേഹത്തിനൊരു പ്രശ്‌നമാവുന്നത്. സത്യം എന്താണെന്ന് അറിയാതെ മോഹന്‍ലാലിനെ കണ്ട് പഠിക്കു, അല്ലെങ്കില്‍ റഹ്മാന്‍ ഡാന്‍സ് കളിക്കുന്നത് നോക്കൂ, അവരൊക്കെയാണ് നന്നായി ഡാന്‍സ് കളിക്കുന്നത് എന്നൊക്കെ വിളിച്ച് പറയാന്‍ നില്‍ക്കരുത്.

വിശ്വംഭരന് വേണമെങ്കില്‍ ഒരു ഡ്യൂപ്പിനെ കൊണ്ട് അന്ന് ആ സീന്‍ ചെയ്യിപ്പിക്കാമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ മമ്മൂട്ടിയുടെ കാലിന് ആ പ്രശ്‌നം വരില്ലായിരുന്നു. പക്ഷേ ചില സംവിധായകര്‍ അങ്ങനെയാണ്. അത് പറഞ്ഞിട്ട് കാര്യമില്ല. എന്തായാലും മമ്മൂട്ടിയുടെ കാലൊടിയാന്‍ കാരണമായി എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ പേര് മാറിയതിന് പിന്നിലും വിശ്വംഭരനായിരുന്നു ഉണ്ടായിരുന്നത്- പല്ലിശ്ശേരി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button