സോഷ്യൽ മീഡിയയിൽ സജീവമാണ് ആക്ടിവിസ്റ്റും മുൻ ബിഗ് ബോസ് താരവുമായ ദിയ സന. താരത്തിന്റെ പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
കുറിപ്പ്
ഒരിക്കൽ ഞാൻ സ്ത്രീയുടെ ബോഡി ടൂൾ ആക്കുന്ന പുരുഷന്മാരെ പറ്റി എഴുതി… അന്ന് രണ്ട് പേര് വലിയ ചോദ്യങ്ങളുമായി വന്ന് വിരകി മെഴുകി… ഇന്ന് പുരോഗമനത്തിന്റെ പേരും പറഞ്ഞ് സ്ത്രീ ശരീരം ഭർത്താവും കൂടി ചേർന്നിരുന്ന് വില്പനക്ക് വച്ചിരിക്കുന്നു.. (തെളിവുകൾ ഉണ്ടേ ) എനിക്കറിയുന്ന രണ്ട് ഫാമിലികൾ ആണ്… ആപ്പ്പുകൾ വഴിയാണ് വില്പനകൾ നടക്കുന്നത്… ഹമ്മേ പ്രതികരിച്ചതിന്റെ പേരിൽ തോളിൽ കയ്യിട്ട് പുറകിലൂടെ കുത്താൻ വന്നവനും, ഏതോ എന്റെ പേരിൽ ഫേമസ് ആയവനും ഒക്കെ എവിടെയെന്നു ഇപ്പോഴാണ് മനസിലായത്.. നിങ്ങൾക് നിങ്ങളുടെ ശരീരം വിക്കണോ വാങ്ങണോ എന്നൊക്കെ നീയൊക്കെ തീരുമാനിച്ചോ.. പുരോഗമന രാഷ്ട്രീയം ഉണ്ടാക്കാൻ വരരുത്.. വന്നാൽ കാർക്കിച്ചു തുപ്പും…
പ്രിയപ്പെട്ട കൂടെയുള്ള മനുഷ്യരെ.. കുറച്ചാളുകൾ ഒരു പണിയുമില്ലാതെ തെണ്ടി തിരിഞ്ഞു ഇത്തരം ബിസിനസുകൾ നടത്തിവരുന്നുണ്ട്.. വ്യക്തിസ്വാതന്ത്രമാണ് എന്നൊക്കെ പറഞ്ഞ് നമ്മളോട് ഒന്നും മിണ്ടരുത് എന്ന് പറയരുത്… ഇവിടെ കഷ്ടപ്പെട്ട് ഇത്തരം തൊഴിൽ ചെയ്യുന്ന ആണും പെണ്ണും ട്രാൻസും ഒക്കെയുണ്ട്… പുറത്ത് 500 ന് റോഡിൽ നിൽക്കുന്നവർ ചെയ്യുന്നത് ഇത്തരം ആപ്പ് വഴി കൂടുതൽ വാങ്ങുന്നു.. നല്ല ഫിൽറ്റർ ഉള്ള മൊബൈൽ മാത്രം മതി ഏത് ചൊക്ക് മനുഷ്യശരീരങ്ങളെയും ആഗ്രഹിക്കുന്ന രീതിയിൽ കാണിച്ചു തരും…( ബോഡി ഷെയിം അല്ല.. കഷ്ടപ്പെട്ട് ആലോചിച്ചു എഴുതിയതാണ് ) അവരെ നേരിൽ കണ്ട് ആർക്കെങ്കിലും വല്ലതും സംഭവിച്ചെങ്കിൽ നിങ്ങൾക് അത് വേണം.. വിഷമം കേൾക്കാൻ എനിക്ക് മനസില്ല… ( ഇത് പുരോഗമനം പറഞ്ഞ് ഈ തൊഴിൽ ചെയ്യുന്ന ഭാര്യമാരെ കച്ചവടമാക്കുന്നലവന്മാർക് മാത്രമാണ് )
ഇതൊക്കെ കൂടെയുള്ള പുരോഗമന ഇടങ്ങളിലെ മനുഷ്യർക്ക് പലർക്കും അറിയാം.. നമ്മൾ ഒക്കെ ഓരോ അവകാശപൊരാട്ടങ്ങളുടെയും ഭാഗമാകുമ്പോൾ ഇങ്ങനത്തെ കുറേ മക്കൾ വന്ന് ഇവർ ചെയ്യുന്ന എല്ലാ വൃത്തികേടുകളും കൂടെ ഇവിടെ ഇട്ട് ഉണ്ടാക്കിയിട്ട് പോകുകയാണ്.. ജാഗ്രതൈ ??????
Post Your Comments