GeneralLatest NewsMollywoodNEWSWOODs

ഒന്നുമില്ലെങ്കിൽ രണ്ട് വാഴയെങ്കിലും വെക്കൂ, പണ്ടാരം ഫേസ്ബുക്ക് ഒന്ന് നിര്‍ത്തിക്കൂടെയെന്ന് തോന്നി : അനുശ്രീ പറയുന്നു

എന്ത് പറഞ്ഞാലും പോസിറ്റീവായി എടുക്കാത്ത കുറേ ആളുകള്‍.

മലയാളികളുടെ പ്രിയ നടി അനുശ്രീ ഒരു സ്വകാര്യ മാധ്യമത്തിനി നല്‍കിയ അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മോശം കമന്റുകള്‍ കാരണം ഫേസ്ബുക്കില്‍ ഒന്നും പോസ്റ്റ് ചെയ്യാറില്ലെന്ന് അനുശ്രീ പറയുന്നു. കുറേക്കൂടി നല്ല പ്രതികരണങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നാണ് വരാറുള്ളതെന്നും പണ്ടാരം ഫേസ്ബുക്ക് ഒന്ന് നിര്‍ത്തിക്കൂടെയെന്ന് തനിക്ക് തോന്നാറുണ്ടെന്നും നടി പറയുന്നു.

read also: മദ്യലഹരിയിൽ വഴക്ക്, അടിച്ചപ്പോൾ ചെവിയുടെ കര്‍ണപടലം പൊട്ടി, നടി അനിഖയ്ക്ക് ഒരേസമയം തന്നെ നിരവധി ബന്ധങ്ങൾ: അനൂപ്

എന്ത് പറഞ്ഞാലും പോസിറ്റീവായി എടുക്കാത്ത കുറേ ആളുകള്‍. എന്തിട്ടാലും അതില്‍ നെഗറ്റീവ് മാത്രം കാണു ന്നു. അടുത്തിടെ ചേട്ടന്‍ മുണ്ടിട്ടതിനാല്‍ എനിക്കും ഷോര്‍ട്സ് ഇടാമെന്ന് പറഞ്ഞ തമാശയ്ക്ക് വന്നത് മോശം കമന്റുകളാണ്. സഹോദരന്‍ ഷര്‍ട്ടിട്ടില്ലെങ്കില്‍ അനുശ്രീ അങ്ങനെ തന്നെ ചെയ്യുമോ എന്നൊക്കെ പറഞ്ഞ് കമന്റുകള്‍. എന്ത് ഫ്രസ്ട്രേഷനായിട്ടുള്ളവരാണിവരെന്ന് ഞാന്‍ കരുതും. രാവിലെ പത്രം വായിക്കുന്ന പോലെ ഫേസ്ബുക്കില്‍ കയറി കുറ്റം പറയുന്നവരോട് വേറെ പണിയൊന്നുമില്ലേ എന്നാണ് ചോദിക്കാനുള്ളത്. ഒന്നുമില്ലെങ്കിലും രണ്ട് വാഴയെങ്കിലും വെക്കൂ’- നടി വിമർശിച്ചു.

shortlink

Related Articles

Post Your Comments


Back to top button