അന്ന ബെന്നും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന ‘ത്രിശങ്കു’: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: അച്യുത് വിനായകിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന റൊമാന്റിക് കോമഡി ചിത്രമായ ‘ത്രിശങ്കു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മാച്ച്‌ബോക്‌സ് ഷോട്ട്‌സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്‌ചേഴ്‌സ്, ഗായത്രി എം, ക്ലോക്ക്ടവര്‍ പിക്‌ചേഴ്‌സ് & കമ്പനി എന്നിവരാണ് മറ്റു നിര്‍മ്മാതാക്കള്‍.

മോഹന്‍ലാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ നടന്‍ എന്ന് പറയുന്നതിന്റെ കാരണം: മനോരോഗ വിദഗ്ദ്ധന്റെ വാക്കുകളുമായി സംവിധായകൻ

അന്ന ബെന്നും അര്‍ജുന്‍ അശോകനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ത്രിശങ്കു’. സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയേഷ് മോഹന്‍, അജ്മല്‍ സാബു എന്നിവര്‍ ഛായാഗ്രഹണവും രാകേഷ് ചെറുമഠം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

ജെകെയാണ് ചിത്രത്തിനായി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈന്‍- ധനുഷ് നയനാര്‍. എപി ഇന്റര്‍നാഷണല്‍ ഇ4 എന്റര്‍ടെയ്ന്‍മെന്റിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. തിങ്ക് മ്യൂസിക് ഗാനങ്ങള്‍ പുറത്തിറക്കും.

 

Share
Leave a Comment