
പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് രാം ഗോപാല്‍ വര്‍മ്മ. ദാമ്പത്യ പരാജയത്തെക്കുറിച്ച് രാം ഗോപാല്‍ വര്‍മ്മ തുറന്നു പറഞ്ഞ വാക്കുകൾ വൈറൽ ആകുന്നു. ഭാര്യ തന്നെ തല്ലുകയും മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഇടിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
read also:കേരളത്തിലെ ജനങ്ങള്‍ക്ക് നിങ്ങളുടെ ഫ്രോഡ് കളിയെല്ലാം മനസിലായി, ഷെയിം ഓണ്‍ യു റോബിന്: വിമർശനം
സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ.
രത്നയും ഞാനും തമ്മില്‍ എപ്പോഴും വഴക്കുണ്ടാകുമായിരുന്നു. അരിശം പൂണ്ട് ഭാര്യ രത്ന പലതവണ അലറിവിളിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യാറുണ്ടായിരുന്നു. എത്ര അലറി വിളിച്ചാലും ഞാന്‍ മൗനം പാലിക്കും. കഴിയുന്നിടത്തോളം കേള്‍ക്കാത്ത ഭാവത്തിലാണ് നില്ക്കുക. ഒട്ടും സഹിക്കാനാവാതെ വരുമ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകും. ഒരു ദിവസം ഇത്തരത്തില്‍ വഴക്കിട്ട് ഇറങ്ങിപ്പോയ ഞാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ തിരികെ എത്തിയത്. ഉടന്‍ രത്ന എന്നെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തു. എന്നാല്‍ പതിവുപോലെ മൗനം പാലിച്ച് നിന്നത് കണ്ടപ്പോള്‍ രത്നയ്ക്ക് ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല. അവര്‍ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ചോദ്യം ചെയ്യുകയും തല്ലുകയും ചുമരില്‍ ചേര്‍ത്ത് നിര്‍ത്തി അടിക്കുകയും ചെയ്തു. തന്നെ ഭാര്യ അടിക്കുന്നത് തന്റെ അച്ഛന് വരെ കണ്ടിട്ടുണ്ട്.
Post Your Comments