CinemaLatest NewsMovie Gossips

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയതോടെ നഷ്ടമായത് പുലിമുരുകൻ ഉൾപ്പെടെയുള്ള ചിത്രങ്ങൾ: വിഷമമായെന്ന് ഭീമൻ രഘു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരിൽ ഭീമൻ രഘു ഉണ്ടാകും. അടുത്തിടെ കോമഡി റോളുകളും താരം ചെയ്തിരുന്നു. 2016 ഭീമൻ രഘു ബിജെപിക്ക് വേണ്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയത് ഏറെ വാർത്തയായിരുന്നു. ഇപ്പോഴിതാ, രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ തനിക്ക് ഒരുപാട് സിനിമയില്‍ അവസരം നഷ്ടമായെന്ന് ഭീമന്‍ രഘു പറയുന്നു. സി മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഭീമന്‍ രഘു ഇക്കാര്യം വെളിപ്പെടുത്തുന്നത്.

‘പാര്‍ട്ടിയില്‍ വന്നത് കൊണ്ടല്ല സിനിമയില്‍ അവസരം കുറഞ്ഞത്. പാര്‍ട്ടിയില്‍ വന്നതുകൊണ്ടാണെന്ന് അവര്‍ തെറ്റിദ്ധരിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ഒന്ന് രണ്ട് ചിത്രങ്ങള്‍ വന്നത്. പുലിമുരുകന്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളായിരുന്നു അത്. ആ സിനിമയില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ സാധിക്കാത്തത് എനിക്ക് വളരെ വിഷമമായി. എന്റെ മണ്ഡലമായ പത്തനാപുരത്തായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. എനിക്ക് പോകാന്‍ സാധിച്ചില്ല. അതിന് ശേഷം വെറെ ഒരു പടം വന്നു. അതിനും പോകാന്‍ സാധിച്ചില്ല. അങ്ങനെ രണ്ട് മൂന്ന് ചിത്രങ്ങളിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യം വന്നതോടെ അവര്‍ തന്നെ തീരുമാനിച്ചു ഇയാള്‍ ഇനി സിനിമയിലേക്കില്ലെന്ന് – ഭീമന്‍ രഘു പറഞ്ഞു.

അതേസമയം, രാഷ്ട്രീയത്തിലേക്കിറങ്ങിയത് തെറ്റായ തീരുമാനമായിരുന്നെന്ന് ഭീമന്‍ രഘു നേരത്തെ പല അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. ബി ജെ പിയില്‍ ചേര്‍ന്നതോടെ ആളുകള്‍ തന്നെ പുച്ഛിക്കാന്‍ തുടങ്ങിയെന്ന് അദ്ദേഹം മുൻപൊരിക്കൽ പറഞ്ഞിരുന്നു. ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെ മത്സരിപ്പിച്ചതാണെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button