Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘കള്ളനും ഭ​ഗവതിയും’ മാർച്ച് 31ന് എത്തുന്നു: പുതിയ പോസ്റ്റർ പുറത്ത്

തിരുവനന്തപുരം: ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുശ്രീയും ബംഗാളി നടി മോക്ഷയുമാണ് നായികമാർ. ചിത്രം മാർച്ച് 31ന് തിയേറ്ററുകളിലെത്തും.

ഒരു യുവാവിൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. സലിം കുമാർ, ജോണി ആന്റണി, പ്രേംകുമാർ, രാജേഷ് മാധവൻ, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയ്പ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാലാ പാർവ്വതി മുതലായ അഭിനേതാക്കൾ ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

രാജീവ് പിള്ള നായകനാവുന്ന ദ്വിഭാഷാ ചിത്രം ‘ഡെക്സ്റ്റർ’: ടൈറ്റിലും മോഷൻ പോസ്റ്ററും റിലീസായി

കെവി അനിൽ തിരക്കഥയെഴുതുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നതും പശ്ചാത്തല സംഗീതമൊരുക്കുന്നതും രഞ്ജിൻ രാജാണ്. ഗാനരചന സന്തോഷ് വർമ്മ നിർവ്വഹിക്കുന്നു. രതീഷ് റാമാണ് ഛായാ​ഗ്രഹണം. ജോൺകുട്ടി (എഡിറ്റർ ), രാജീവ് കോവിലകം (കലാസംവിധാനം) ധന്യാ ബാലകൃഷ്ണൻ (വസ്ത്രാലങ്കാരം), രഞ്ജിത്ത് അമ്പാടി (മേക്കപ്പ്), അജി മസ്‌ക്കറ്റ് (സ്റ്റിൽസ്), സച്ചിൻ സുധാകർ (സൗണ്ട് ഡിസൈൻ), രാജാകൃഷ്ണൻ (ഫൈനൽ മിക്സിങ് ) മുതലായവർ ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നു.

‘എനിക്കെന്താണ് കുറവ്? ഒന്നല്ല, എന്റെ രണ്ട് അവസരങ്ങളാണ് ആത്മീയ തട്ടിയെടുത്തത്’: സ്വാസിക

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയി സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്റ്റേഴ്സ് ആയി ടിവിൻ കെ വർഗീസ്‌, അലക്സ് ആയൂർ എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നു. പ്രൊഡക്ഷൻ കൺട്രോളർ ആയി രാജേഷ് തിലകവും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി ഷിബു പന്തലക്കോടും പ്രവർത്തിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരനാണ്

വാഴൂർ ജോസ്, എഎസ് ദിനേശ്, മഞ്ജു ഗോപിനാഥ് എന്നിവരാണ് പബ്ലിക് റിലേഷൻസ് വിഭാഗം കൈകാര്യം ചെയ്യുന്നത്. യെല്ലോ ടൂത്ത്സ് ആണ് ഡിസൈനർമാർ. ടൈറ്റിൽ കാലിഗ്രാഫി ഒരുക്കിയിരിക്കുന്നത് കെപി മുരളീധരനും ഗ്രാഫിക്സ് ഒരുക്കിയിരിക്കുന്നത് നിഥിൻ റാമുമാണ്.

shortlink

Related Articles

Post Your Comments


Back to top button