‘ലവന് പ്രസവ വേദന, ലവൾക്ക് വീണ വായന’: അമൃതയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച ഗോപി സുന്ദറിനെതിരെ സൈബർ ആക്രമണം

കൊച്ചി: അമൃത സുരേഷിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച ഗോപി സുന്ദറിനെതിരെ സൈബർ ആക്രമണം രൂക്ഷം. സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറും ഗായികയായ അമൃത സുരേഷും തമ്മിലുള്ള പ്രണയം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഗായികയായ അഭയ ഹിരൺമയിയുമായി ലിവിംഗ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്ന ഗോപി സുന്ദർ, അമൃതയുമായുള്ള ബന്ധം വെളിപ്പെടുത്തിയതോടെയാണ് ചർച്ചകൾക്ക് ചൂടുപിടിച്ചത്.

ഇതോടെ ഗോപി സുന്ദറിനെയും അമൃത സുരേഷിനെയും അനുകൂലിച്ചും വിമർശിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇത്തരത്തിൽ ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ അമൃതയ്‌ക്കൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഗോപി സുന്ദർ. ഇതിന് താഴെയും നിരവധി ആളുകളാണ് നെഗറ്റീവ് കമന്റുകളുമായി എത്തിയിട്ടുള്ളത്.

‘ബാലയുടെ അസുഖം മാറിയോ, അവിടെ പാൽ കാച്ചൽ ഇവിടെ…, ലവന് പ്രസവ വേദന, ലവൾക്ക് വീണ വായന…’ തുടങ്ങിയ കമന്റുകളാണ് വിമർശകർ ഉയർത്തിയിട്ടുള്ളത്’. എന്നാൽ, ഇരുവരുടേയും സ്‌നേഹം എന്നെന്നും നിലനിൽക്കട്ടെയെന്ന് ആരാധകർ ആശംസിക്കുകയും ചെയ്തിട്ടുണ്ട്.

Share
Leave a Comment