
ബിഗ് ബോസിലൂടെ ശ്രദ്ധേയനായ റോബിൻ രാധാകൃഷ്ണനെതിരെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് രംഗത്തെത്തിയിരുന്നു. നിരവധി ഗുരുതര ആരോപണങ്ങൾ ആയിരുന്നു ശാലു റോബിനും റോബിന്റെ ഭാവി വധു ആരതി പൊടിക്കും നേരെ ഉയർത്തിയത്. ആരതി പൊടി താനുമായി നടത്തിയ സോഷ്യല്‍ മീഡിയ ചാറ്റുകളും ശാലു പേയാട് പുറത്ത് വിട്ടിരിന്നു. ഇതുമായി ബന്ധപ്പെട്ട് ശാലു പേയാടിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിരിക്കുകയാണ് ആരതി.
ശാലു പേയാടിനെതിരെ പോലീസില്‍ പരാതി നൽകിയെന്ന് ആരതി വ്യക്തമാക്കി. കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് ആണ് ആരതി പൊടി പരാതി നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ശാലുവിനെതിരെ കേസ് കൊടുത്തിരിക്കുന്ന കാര്യം ആരതി തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ശാലു പേയാട് തന്റെ ക്ഷമയുടെ പരിധി ലംഘിച്ചിരിക്കുകയാണെന്നും ഇനി എല്ലാം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നും പരാതിയുടെ ചിത്രത്തിനൊപ്പം ആരതി പൊടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.
‘ഈ വ്യാജ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നിയമപരമായ അവസാനം ഉണ്ടാവുമെന്ന് വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ ചിന്തിക്കണം. എന്റെ സിനിമയുടെ റിലീസ് കാരണം ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാതിരിക്കാന് ഞാന്‍ പരമാവധി ശ്രമിക്കുകയായിരുന്നു. അതെന്തായാലും കാര്യങ്ങള്‍ ഇപ്പോള്‍ എന്റെ ക്ഷമയുടെ പരിധിക്ക് അപ്പുറത്ത് എത്തിയിരിക്കുകയാണ്. ശാലു പേയാട് എല്ലാ അതിര്‍ത്തികളും ലംഘിച്ചിരിക്കുന്നു. ഏത് കഥയ്ക്കും രണ്ട് വശങ്ങളുണ്ട്. ഇത് ഞങ്ങളുടെ ഭാഗം വെളിപ്പെടുത്താനുള്ള സമയമാണെന്ന് ഞാന്‍ കരുതുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിര്‍മ്മിച്ചെടുത്ത കഥകളിലൂടെ ഒരാളുടെ യശസ്സ് കളങ്കപ്പെടുത്തുന്നതും സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ ചിന്തകളെ തെറ്റായി സ്വാധീനിക്കുന്നതും അനുവദിച്ച് കൊടുക്കാനാവില്ല’, ആരതി കുറിച്ചു.
Post Your Comments