GeneralLatest NewsMollywoodNEWSWOODs

പാതിരാത്രി മദ്യപിച്ച് ലക്കുകെട്ട് കൂടെകിടക്കണമെന്ന് പറഞ്ഞ് നടൻ വന്നു: ദുരനുഭവം പങ്കുവെച്ച് നടി

അടുത്ത ദിവസം മുതല്‍ ഞാന്‍ ഷൂട്ടിങിന് പോയില്ല

തെന്നിന്ത്യന്‍ സിനിമകളില്‍ അറുപതുകളിലും എഴുപതുകളിലും നായികയായി തിളങ്ങിനിന്ന നടി വെണ്ണിറ ആടൈ നിര്‍മ്മലയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. മലയാളത്തിലും നിരവധി സിനിമകളില്‍ നടി അഭിനയിച്ച നടി സിനിമാ മേഖലയിൽ നിന്നും നേരിട്ട ഒരു ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.

താൻ അഭിനയിച്ചിരുന്ന ഒരു സിനിമയിലെ നടന്‍ പാതിരാത്രി മദ്യപിച്ച് ലക്കുകെട്ട് കൂടെകിടക്കണമെന്ന് പറഞ്ഞ് തന്റെ വീട്ടിലേക്ക് കയറി വന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ.

read also: ‘മനുഷ്യന് മികച്ച ജീവിതം കൊടുക്കാന്‍ കഴിയുന്നവരായിരിക്കും ഭരിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബന്ധം വിച്ഛേദിച്ചു’

ഒരു ദിവസം ഷൂട്ടിങ് പൂര്‍ത്തിയാക്കി ഞാന്‍ വീട്ടിലെത്തി. ആ ദിവസം പാതിരാത്രിയില്‍ ആ സിനിമയിലെ നായകന്‍ മദ്യപിച്ച് ലക്കുകെട്ട് എന്റെ വീട്ടില്‍ വന്നു, അയാള്‍ വന്ന് വാതിലില്‍ കുറേ മുട്ടിയെങ്കിലും ഞാന്‍ തുറന്നില്ല. വാതിലില്‍ തട്ടുന്നതിനിടെ ‘ദയവു ചെയ്ത് തുറക്കൂ.. ഞാന്‍ നിന്നെ ഒന്നും ചെയ്യില്ല, അകത്തു വന്ന് നിന്റെയൊപ്പം കിടന്നുറങ്ങിയിട്ട് പൊക്കോളാം’ എന്ന് അയാള്‍ പറയുന്നുണ്ടായിരുന്നു. അടുത്ത ദിവസം മുതല്‍ ഞാന്‍ ഷൂട്ടിങിന് പോയില്ല. ആ സിനിമ വേണ്ടെന്ന് തന്നെ വെച്ചു’- നടി പറഞ്ഞു.

shortlink

Post Your Comments


Back to top button