CinemaComing SoonLatest News

സ്വന്തം ഗ്രാമം വിട്ട് സുരക്ഷിതമായൊരു ഇടത്തിനു വേണ്ടിയുള്ള റസാഖിന്റെയും കുടുംബത്തിന്റെയും പലായനം: തുരുത്ത് മാർച്ച് 31 ന്

യെസ് ബി ക്രീയേറ്റീവിന്റെയും ക്വയിലോൺ ടാക്കീസ് പ്രൊഡക്ഷന്റെയും ബാനറിൽ സാജൻ ബാലനും സുരേഷ് ഗോപാലും നിർമ്മിച്ച് സുരേഷ് ഗോപാൽ കഥയും രചനയും സംവിധാനവും നിർവ്വഹിച്ച “തുരുത്ത് ” മാർച്ച് 31 ന് തീയേറ്ററുകളിലെത്തുന്നു. പ്രിയസുഹൃത്തിന്റെ വേർപാടിനെ തുടർന്ന് റസാഖിന് സുഹൃത്തിന്റെ ഭാര്യയുടെയും മകന്റെയും ഉത്തരവാദിത്ത്വം ഏറ്റെടുക്കേണ്ടി വരുന്നു. ഭിന്നമതസ്ഥർ ഒരുമിച്ചതിലൂടെ സ്വസമുദായങ്ങളുടെ എതിർപ്പ് ഇരുവർക്കും നേരിടേണ്ടി വരുന്നു. നിയമത്തിന്റെയും സാമൂഹികാധമന്മാരുടെയും ദല്ലാളന്മാരാൽ ബഹിഷ്കൃതരായ അവർ സുരക്ഷിതമായൊരു ഇടം കണ്ടെത്താൻ സ്വന്തം ഗ്രാമത്തിൽ നിന്നും പലായനം ചെയ്യേണ്ടി വരുന്നു. തുടർന്നുണ്ടാകുന്ന സംഘർഷങ്ങളും സങ്കീർണതകളും കഥാഗതിയെ കൂടുതൽ ഉദ്വേഗഭരിതമാക്കുന്നു.

കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നത് സുധീഷാണ്. സുധീഷിന്റെ അഭിനയ വഴിയിലെ നാഴികക്കല്ലായിരിക്കും റസാഖ് . ഒപ്പം കീർത്തി ശ്രീജിത്ത്, മാസ്റ്റർ അഭിമന്യു, എം ജി സുനിൽകുമാർ, ഷാജഹാൻ തറവാട്ടിൽ, KPAC പുഷ്പ, മധുസൂദനൻ, ഡോ. ആസിഫ് ഷാ, സക്കീർ ഹുസൈൻ, സജി സുകുമാരൻ, മനീഷ്കുമാർ, സജി, അപ്പു മുട്ടറ, അശോകൻ ശക്തികുളങ്ങര, പ്രസന്ന എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനർ -യെസ് ബി ക്രീയേറ്റീവ് , ക്വയിലോൺ ടാക്കീസ് പ്രൊഡക്ഷൻ, നിർമ്മാണം – സാജൻ ബാലൻ, സുരേഷ് ഗോപാൽ, കഥ രചന , സംവിധാനം – സുരേഷ് ഗോപാൽ, എക്സി: പ്രൊഡ്യൂസേഴ്സ് – നാസർ അബു, ഗാഥ സുനിൽകുമാർ , സംഭാഷണം – അനിൽ മുഖത്തല, ഛായാഗ്രഹണം – ലാൽ കണ്ണൻ, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – ബിജു മുരളി, സംഗീതം – രാജീവ് ഓ എൻ വി , ആലാപനം – സുദീപ് കുമാർ , അപർണ്ണ രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – നിഷാദ് ഷെരീഫ്, പ്രൊഡക്ഷൻ ഡിസൈനർ – സജീബ്, കല-മഹേഷ് ശ്രീധർ , ചമയം -ബിനോയ് കൊല്ലം , കോസ്റ്റ്യും – ഭക്തൻ മങ്ങാട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സജി സുകുമാരൻ , അസ്സോസിയേറ്റ് ഡയറക്ടർ – വ്യാസൻ സജീവ്, പശ്ചാത്തല സംഗീതം – ജോയ് , സൗണ്ട് എഫക്ടസ് – ബിജു ജോർജ് , സംവിധാന സഹായികൾ – ശിവപ്രസാദ്, ഗോപു മുളങ്കടകം, ബാബുജി ശാസ്താംപൊയ്ക, ഡി ഐ കളറിസ്റ്റ് -രാജേഷ് മംഗലയ്ക്കൽ, സ്റ്റിൽസ് – ശരത് മുളങ്കടകം, വിതരണം -72 ഫിലിം കമ്പനി റിലീസ്, ഡിസൈൻസ് – സവിൻ എസ് വിജയ് (ഐറ്റി സീ പിക്സൽ).

മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് , ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡുകൾ അപർണ്ണ രാജീവിനും ദൃശ്യാവിഷ്ക്കാര മികവിന് ലാൽ കണ്ണന് ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡും ഒപ്പം ചമയ മികവിന് ബിനോയ് കൊല്ലത്തിനും ബാലതാരത്തിന് മാസ്റ്റർ അഭിമന്യുവിനും ക്രിട്ടിക്സ്‌ അവാർഡു നേട്ടങ്ങളും തുരുത്തിന്റെ പേരിൽ ലഭിക്കുകയുണ്ടായി. ചിത്രത്തിന്റെ പി ആർ ഓ – അജയ് തുണ്ടത്തിൽ.

shortlink

Related Articles

Post Your Comments


Back to top button