ബിഗ് ബോസിന്റെ അഞ്ചാം സീസണിലേക്ക് താനില്ലെന്ന് വ്യക്തമാക്കി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ രംഗത്ത് വന്നിരുന്നു. താൻ ബിഗ് ബോസിലേക്കില്ലെന്ന് പറഞ്ഞ് മടുത്തു എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ഇതിനിടയിൽ താരത്തിന്റെ ഒരു അഭിമുഖവും സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുകയാണ്. വിവാഹത്തെ കുറിച്ചുള്ള തന്റെ നിലപാടും, തന്റെ അമ്മയുടെ ജീവിതവുമാണ് മീഡിയ മംഗളത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലക്ഷ്മി തുറന്നു പറയുന്നത്.
താൻ കണ്ട ഏറ്റവും വലിയ പോരാളി തന്റെ അമ്മ ആണ്. അച്ഛൻ ഒരു വിവാഹ തട്ടിപ്പ് വീരനായിരുന്നു. ഇരുപതോളം വിവാഹം കഴിച്ച മനുഷ്യനാണ് അയാൾ. അയാളുടെ ഇരകളിൽ ഒരാൾ മാത്രമാണ് എന്റെ അമ്മ. ഇയാൾക്കെതിരെ പരാതി നൽകാൻ മറ്റ് ഭാര്യമാരൊന്നും തയ്യാറായിരുന്നില്ല. ആദ്യമായി പരാതി നൽകുന്നത് എന്റെ അമ്മയാണ്. അച്ഛന്റെ സ്വഭാവം മനസിലാക്കിയ അമ്മ പിന്നീട് തനിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ കാലങ്ങളിൽ ജീവിക്കാൻ ആയി കൂലിപ്പണിക്ക് അമ്മ പോയിട്ടുണ്ട്. എനിക്ക് അഞ്ച് വയസ്സായപ്പോൾ അംഗൻവാടി ടീച്ചറായി ജോലി ലഭിച്ചു. പ്രദേശത്തെ സിപിഎമ്മിന്റെ സജീവ പ്രവർത്തകയായിരുന്നു. അമ്മയുടെ തന്റേടമാണ് പിന്നീടുള്ള തന്റെ ജീവിതത്തെയും പരുവപ്പെടുത്തിയത് എന്നും ശ്രീലക്ഷ്മി പറയുന്നു.
വിവാഹം കഴിക്കണമെന്ന സ്വപ്നം തനിക്ക് ഉണ്ടാകാത്തതിന്റെ കാരണവും ശ്രീ ലക്ഷ്മി അഭിമുഖത്തിൽ പറയുന്നുണ്ട്. പണ്ടുതൊട്ടേ അമ്മയുടെ കഷ്ടപ്പാട് കണ്ടാണ് ഞാൻ വളർന്നത്. അങ്ങനെ അച്ഛനോട് വെറുപ്പ് മാത്രമായി. ഞാൻ കണ്ടിട്ടുള്ള വിവാഹ ജീവിതങ്ങളെല്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ട്രാജഡിയായിരുന്നു. അതേസമയം, ഞാൻ പുരുഷ വിരോധിയല്ല എന്നും ശ്രീലക്ഷ്മി അഭിമുഖത്തിൽ പറയുന്നുണ്ട്.
Post Your Comments