GeneralInterviewsLatest News

‘ഭാര്യ എന്നെ തല്ലി, ചുമരിൽ‌ ചേർത്ത് നിർത്തി ഇടിച്ചു’- വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തി രാം ​ഗോപാൽ വർമ!

അടുത്തിടെ നായികയുടെ കാലിൽ ചുംബിക്കുന്ന രാം ​ഗോപാൽ വർമയുടെ വീഡിയോ വലിയ വിവാദമായിരുന്നു. നടി അഷു റെഡ്ഢിയുമായുള്ള അഭിമുഖത്തിനിടെയുള്ള രാം ഗോപാല്‍ വര്‍മ്മയുടെ ആ പെരുമാറ്റം വിവാദമായിരുന്നു. അഭിമുഖത്തിലുടനീളം രാം ഗോപാല്‍ വര്‍മ നടിയുടെ കാല്‍ ചുവട്ടില്‍ തറയിലാണ് ഇരുന്നത്. അഭിമുഖത്തിന്റെ അവസാനം നടിയുടെ കാല്‍പാദത്തില്‍ തൊട്ട് ചെരുപ്പ് ഊരി മാറ്റി ചുംബിക്കുകയായിരുന്നു രാം ​ഗോപാൽ വർമ.

നിന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളില്ലെന്ന് പറഞ്ഞാണ് ചുംബിച്ചത്. കൂടാതെ വിരലുകളില്‍ കടിക്കുകയും ചെയ്യുന്നുണ്ട്. നിന്നെ പോലൊരു സുന്ദരിയെ സൃഷ്ടിച്ചതിന് ദൈവത്തിന് സല്യൂട്ടെന്നും അദ്ദേഹം പറയുന്ന രം​ഗങ്ങളും വൈറലായിരുന്നു.രാം ഗോപാൽ വർമയുടെ പുതിയ ചിത്രം ഡെയ്ഞ്ചറസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ഇങ്ങനെയൊരു അഭിമുഖം അദ്ദേഹം റിലീസ് ചെയ്തത്. എന്നാൽ സിനിമയുടെ പ്രൊമോഷന് വേണ്ടി ഇത്രയും തരം താഴരുതെന്ന് പലരും പറഞ്ഞിരുന്നു.

ഇപ്പോൾ താൻ എന്തിനാണ് തന്റെ വിവാഹബന്ധം വേർപ്പെടുത്തിയതെന്ന് രാം ​ഗോപാൽ വർമ വെളിപ്പെടുത്തിയതാണ് വൈറലാകുന്നത്. ഭാര്യ തന്നെ തല്ലുകയും മതിലിൽ ചേർത്ത് നിർത്തി ഇടിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് രാം ​​ഗോപാൽ വർമ പറഞ്ഞത്. രാം ഗോപാൽ വർമയുടെ ഭ്രാന്ത് സഹിക്കവയ്യാതെ താരത്തിന്റെ ഭാര്യ രത്‌ന വിവാഹമോചനം നേടി പോവുകയായിരുന്നുവെന്നാണ് സിനിമാ മേഖലയിൽ നിന്നുള്ള റിപ്പോർട്ട്. ഇരുവർക്കും ഒരു മകളുണ്ട്.

രത്‌നയും രാം ഗോപാൽ വർമയും തമ്മിൽ എപ്പോഴും വഴക്കുണ്ടാകുമായിരുന്നുവത്രേ. സംവിധായകന്റെ പ്രവൃത്തികളിൽ അരിശം പൂണ്ട് ഭാര്യ രത്ന പലതവണ അലറിവിളിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യാറുണ്ടായിരുന്നു. എത്ര അലറി വിളിച്ചാലും രാംഗോപാൽ വർമ മൗനം പാലിക്കും. കഴിയുന്നിടത്തോളം കേൾക്കാത്ത ഭാവത്തിൽ രാം ​ഗോപാൽ വർമ നി​ൽക്കും. അല്ലെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകും.

ഒരു ദിവസം ഇത്തരത്തിൽ വഴക്കിട്ട് ഇറങ്ങിപ്പോയ വർമ കുറെ അധികം ദിവസങ്ങൾക്ക് ശേഷമാണ് വീട്ടിൽ തിരികെ എത്തിയത്. ഉടൻ രത്‌ന സംവിധായകനെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തു. എന്നാൽ പതിവുപോലെ മൗനം പാലിച്ച് നിന്ന വർമ്മയെ കണ്ടപ്പോൾ രത്നയ്ക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ലെന്നും. അതേ ദേഷ്യത്തിൽ ഭാര്യ രാം ​ഗോപാൽ വർമയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ചോദ്യം ചെയ്യുകയും തല്ലുകയും ചുമരിൽ‌ ചേർത്ത് നിർത്തി അടിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് രാം ​ഗോപാൽ വർമ വെളിപ്പെടുത്തിയത്.

തന്നെ ഭാര്യ അടിക്കുന്നത് തന്റെ അച്ഛൻ വരെ കണ്ടിട്ടുണ്ടെന്നും രാം ​ഗോപാൽ വർമ വെളിപ്പെടുത്തിയിരുന്നു. അറുപതുകാരനായ രാം ​ഗോപാൽ വർമ ഇപ്പോൾ സിം​ഗിൾ ലൈഫാണ് നയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button