ബിഗ് ബോസ് ഷോയിലൂടെ പ്രശസ്തനായി, വിവിധ ഉദ്ഘാടനങ്ങൾ നടത്തി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന ഡോ. റോബിൻ രാധാകൃഷ്ണനെ പിന്തുണച്ച് നടൻ മനോജ് കുമാർ. പൊതുപരിപാടികളിലെത്തി റോബിൻ നടത്തുന്ന അലർച്ചയും കൂവലും നിരവധി പേർ വിമർശിച്ചിരുന്നു. ഡോക്ടർ എന്ന പദവിയുടെ പേരിലുള്ള പക്വത പോലും റോബിന് ഇല്ലെന്നും ഡോ. റോബിനെ ഇപ്പോൾ മറ്റൊരു ഡോക്ടർക്ക് മുമ്പിൽ ചികിത്സയ്ക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണെന്നുമെല്ലാം വിമർശനം വന്നിരുന്നു.
ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് മനോജ് തന്റെ വീഡിയോയിലൂടെ. പ്രശസ്തിയിലേക്ക് വരാനുള്ള ഇപ്പോഴത്തെ മാർഗമായി പലരും റോബിനെ തെറി പറയുകയാണ് ചെയ്യുന്നതെന്നും ഇതൊക്കെ കാണുമ്പോൾ നാണം തോന്നുകയാണെന്നുമാണ് മനോജ് പറയുന്നത്. റോബിൻ ആരുടേയും വീട്ടിൽ വന്നല്ലല്ലോ കൂവുന്നതെന്നും, അയാളെ ക്ഷണിക്കുന്ന പരിപാടികളിൽ പോയിട്ടല്ലേ എന്നും മനോജ് ചോദിക്കുന്നു.
‘റോബിന്റെ അലർച്ച അതാണ് കേരളം ഇന്ന് നേരിടുന്ന പ്രതിസന്ധി. ബിഗ് ബോസിൽ വെച്ചുള്ള റോബിന്റെ പെരുമാറ്റം കണ്ടപ്പോൾ ഞാനുമായി സാമ്യം തോന്നി. ഒരു മനുഷ്യരും അറിയാതിരുന്ന ആളുകൾ വരെ ഇന്ന് റോബിനെ വിമർശിച്ച് പ്രശസ്തരായി. റോബിനെ നാല് തെറി പറയുന്നവനും ഇന്ന് പ്രശസ്തനാണ്. റോബിനെ റോബിന്റെ വഴിക്ക് വിട്ടേക്ക്. ഓരോരുത്തർക്കും ഓരോ ക്യാരക്ടറല്ല. നിങ്ങളുടെ വീട്ടിൽ വന്ന് അവൻ കൂവുന്നില്ലല്ലോ. അവനെ ക്ഷണിക്കുന്ന പരിപാടികളിൽ പോയിട്ടല്ലേ അവൻ അലറുന്നത്. അവൻ അങ്ങനെ അലറുമ്പോൾ സംഘാടകർക്കും കുഴപ്പമില്ല. അവിടെ അത് കാണാനെത്തിയവർക്കും കുഴപ്പമില്ല. പിന്നെ മറ്റുള്ളവർക്ക് എന്തിനാണ് എത്ര വേദന. നമുക്കും പോരായ്മകൾ ഇല്ലേ. പുറകെ നടന്ന് ഒരാളെ വേട്ടയാടരുതല്ലോ. അതുപോലെ തന്നെ റോബിനും വേഗത്തിൽ പ്രകോപിതനാകും’, മനോജ് ചോദിക്കുന്നു.
Post Your Comments