ബംഗളൂരു: ഹിന്ദുത്വത്തെ അപമാനിച്ച കന്നഡ നടന് ചേതന്‍ കുമാര്‍ അഹിംസയെ അറസ്റ്റ് ചെയ്ത് പോലീസ്. ‘ഹിന്ദുത്വം കെട്ടിപ്പെടുത്തിയിരിക്കുന്നത് നുണകളില്‍’ എന്ന ട്വീറ്റിനെ തുടര്‍ന്നാണ് ബെംഗളൂരു പോലീസ് നടനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി ശേഷാദ്രിപുരം പോലീസ് സ്റ്റേഷനില്‍ നടനെതിരെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന ട്വീറ്റിന്റെ പേരിലാണ് ശേഷാദ്രിപുരം പോലീസ് ചൊവ്വാഴ്ച നടനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 20 നായിരുന്നു താരത്തിന്റെ പ്രകോപനപരമായ ട്വീറ്റ്. തുടർന്ന് ശിവകുമാര്‍ എന്നയാള്‍ ഇതിനെതിരെ പരാതിപ്പെടുകയായിരുന്നു. ഹിന്ദുക്കളുടെ വികാരങ്ങളെ വൃണപ്പെടുത്തിയെന്നും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള പ്രകോപനം സൃഷ്ടിച്ചെന്നും ആരോപിച്ചാണ് കേസ്. ചേതൻ കുമാറിനെ കോടതിയില്‍ ഹാജരാക്കി.
സവര്‍ക്കര്‍, ബാബറി മസ്ജിദ്, ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നിവരുടെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് ഹിന്ദുത്വ എന്നത് നുണകളില്‍ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണെന്നാണ് ചേതന്‍ തന്റെ ട്വീറ്റില്‍ കുറിച്ചത്. സത്യത്താല്‍ ഹിന്ദുത്വത്തെ പരാജയപ്പെടുത്താമെന്നും ആ സത്യം എന്നത് സമത്വമാണെന്നും അദ്ദേഹം തന്റെ ട്വീറ്റിൽ കുറിച്ചിരുന്നു.
Post Your Comments