
കൊച്ചി: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ ഗിന്നസ് പക്രു. സിനിമയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ വിവരം താരം പങ്കുവെച്ചതാണ് . ഒരു പെൺകുഞ്ഞ് പിറന്ന സന്തോഷമാണ് ഗിന്നസ് പക്രു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
‘ചേച്ചിയമ്മ’ എന്ന തലക്കെട്ടോടെ മകൾ ദീപ്തയ്‌ക്കൊപ്പം കുഞ്ഞിനെ കൈയ്യിൽ എടുത്ത് നിൽക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവെച്ചത്. ഗിന്നസ് പക്രുവിന് ആശംസകൾ നേർന്ന് താരങ്ങൾ അടക്കം നിരവധി പേർ എത്തി. പോസ്റ്റിൽ അമൃത ആശുപത്രിയിലെ ഡോക്ടർക്കും ജീവനക്കാർക്കും നന്ദിയും ഗിന്നസ് പക്രു പറയുന്നുണ്ട്.
Post Your Comments