ആശുപത്രിയിലായതിന് പിന്നാലെ നടൻ ബാലയുടെ പഴയ വീഡിയോകൾ പലതും വൈറലായിരിക്കുകയാണ്. കരൾ രോഗത്തെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ബാലയുടെ പഴയ അഭിമുഖങ്ങളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അമൃത ടിവിയിലെ ‘പാടാം പറയാം’ എന്ന പരിപാടിയിൽ അതിഥിയായി ബാല എത്തിയിരുന്നു. ആശുപത്രിയിലാകും മുൻപ് ബാല പങ്കെടുത്ത പരിപാടി കഴിഞ്ഞ ദിവസമാണ് ചാനലിൽ സംപ്രേഷണം ചെയ്തത്. തന്റെ സിനിമാ കരിയറിനെ കുറിച്ചും ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ കുറിച്ചുമൊക്കെ അഭിമുഖത്തിനിടെ ബാല സംസാരിച്ചിരുന്നു.
ഇതിൽ മോഹൻലാലിനെ കുറിച്ചും അദ്ദേഹവുമായുള്ള ബന്ധത്തെ കുറിച്ചും ബാല പറഞ്ഞത് ശ്രദ്ധനേടുകയാണ്. . ‘മോഹൻലാൽ ഒരു അവതാരമാണ്. അദ്ദേഹത്തിന് ഒപ്പം ഒരുപാട് നിമിഷങ്ങളുണ്ടായിട്ടുണ്ട്’ എന്നുമാണ് ബാല പറഞ്ഞത്. അദ്ദേഹത്തിന്റെ അമ്മ അമൃതയിൽ അഡ്മിറ്റായ സമയത്ത് കാണാൻ പോയിരുന്നു. അമ്മയ്ക്ക് എങ്ങനെയുണ്ട് എന്ന് ഞാൻ ചോദിക്കാറുണ്ടായിരുന്നു.
ഫുൾടൈം ഒരു മകനായി അദ്ദേഹം അവിടെ നിന്നു. ഡിവോഴ്സ് സമയത്ത് ലാലേട്ടൻ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. എങ്ങനെയാണ് ഭക്ഷണമെന്നൊക്കെയാണ് എന്നോട് ചോദിച്ചത്. അന്ന് ഞാൻ ഭക്ഷണമൊന്നും മേടിച്ചു കഴിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ചോദ്യം കേട്ടതും ഷോക്കായിപ്പോയി. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണേ മോനെ എന്നും പറഞ്ഞാണ് വെച്ചതെന്നും ബാല പറഞ്ഞു.
Post Your Comments