GeneralLatest NewsMollywoodNEWSWOODs

ഒഴുകി ഒഴുകി ഒഴുകി… സഞ്ജീവ് ശിവന്റെ ചിത്രം

പന്ത്രണ്ടു വയസ്സുള്ള ഒരാൺകുട്ടിയുടെ അന്വേഷണത്തിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം.

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് ഒഴുകി ഒഴുകി ഒഴുകി… സഞ്ജീവ് ശിവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ തിളങ്ങിയ സന്തോഷ് ശിവൻ – സംഗീത് ശിവൻ സഹോദരന്മാരിലെ ഇളയ സഹോദരനായ സഞ്ജീവ് ശിവൻ ഫീച്ചർ ഫിലിമുകളിലൂടെയും ഡോക്കുമെന്ററികൾ, ഷോർട്ട് ഫിലിമുകളിലേയും ഏറെ ശ്രദ്ധേയനാണ്.

ഡ്രൈ പ്പോഡ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സഞ്ജീവ് ശിവൻ ഒരുക്കിയ മത്തി രണ്ട് പുരസ്ക്കാരമാണ് ഫീച്ചർ, ഫിലിം, ഡോക്കുമെന്ററി എന്നിവക്കു ലഭിച്ചിട്ടുള്ളത്. ഈ ബാനറിലാണ് ഒഴുകി ഒഴുകി ഒഴുകി എന്ന ചിത്രം ഒരുക്കുന്നത്. ജലത്തിൽ ഒഴുകി നടക്കുന്ന ആയിരക്കണക്കിന് അജ്ഞാതമൃതദേഹങ്ങൾക്കു മുന്നിലാണ് ഈ ചിത്രം സമർപ്പിക്കുന്നത്.

read also: സുന്ദരിഭൂതം വരുന്നു : പോളിയോ ബാധിച്ച് രണ്ട് കാലുകളും തളർന്ന ജോസ് കെ നായകൻ !!

പന്ത്രണ്ടു വയസ്സുള്ള ഒരാൺകുട്ടിയുടെ അന്വേഷണത്തിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം.. ഈ അന്വേഷണത്തിനിടയിൽ അവൻ ഒരു കൊലപാതകത്തിൽ കുരുങ്ങുന്നതോടെ ഈ ചിത്രം സംഘർഷഭരിതമാകുന്നു. ശിവൻ കുടുംബത്തിലെ ഏറ്റവും പുതിയ തലമുറക്കാരനായ സിദ്ധാൻഷു സഞ്ജീവ് ശിവനാണ് ഈ ചിത്രത്തിലെ കേന്ദ കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനെ അവതരിപ്പിക്കുന്നത്.
സൗബിൻ ഷാഹിർ . നരേൻ, നന്ദു, യദുകൃഷ്ണൻ, കൊച്ചുപ്രേമൻ, അഞ്ജനാ അപ്പുക്കുട്ടൻ, എന്നിവരും പ്രധാന താരങ്ങളാണ്.

ബി.ആർ. പ്രസാദിന്റേതാണ് തിരക്കഥ. നിരവധി പുരസ്കാരങ്ങൾക്ക് അർ ഹരായവരാണ് ഈ പ്ത്രത്തിന്റെ സാങ്കേതിക പ്രവർത്തകരിൽ ഏറെയും. ഓസ്ക്കാർ അവാർഡു ജേതാവായ റസൂർൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നടത്തുന്നത്. ബോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. സംസ്ഥാന അവാർഡു ജേതാവായ മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ. മൂന്നുതവണ ദേശീയ അവാർഡിനർഹനായ ശീകർ പ്രസാദാണ് ഈ ചിത്രത്തിന്റെ എഡിറ്റർ.
ദീപ്തി ശിവനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നു.

shortlink

Post Your Comments


Back to top button