നോമ്പ് സമയത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ കളിയാക്കുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന് ഒമര്‍ ലുലു. ഒരു മതാചാരം കൊണ്ട് മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത്. ഇന്ത്യ പോലെ ഒരുപാട് കമ്മ്യൂണിറ്റി ഉള്ള ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ പ്രത്യേകിച്ച് എന്ന് പറഞ്ഞ സംവിധായകൻ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദുബായ് തന്നെ നോമ്പിന് ഹോട്ടലുകള്‍ അടച്ച് ഇടരുത് എന്നും ഭക്ഷണം കൊടുക്കണം എന്ന നിയമം പാസാക്കി കഴിഞ്ഞുവെന്നും ഒമര്‍ ലുലു പറഞ്ഞു.
read also: ഇത് കോഴിയോ അതോ കാക്കയോ: കെഎഫ്സിക്കെതിരെ വിമർശനവുമായി നടി വനിത
കുറിപ്പ്
‘കഴിഞ്ഞ നോമ്പിനു ഹോട്ടലുകള്‍ അടച്ചിടരുത് എന്ന് പറഞ്ഞതിന് ഇന്നും കളിയാക്കിക്കൊണ്ടുള്ള ഉന്നക്കായ കമ്മന്റ്സും ടാഗുകളും വന്ന് കൊണ്ട് ഇരിക്കുന്നു. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങള്‍, പ്രായമായ ആളുകള്‍, അസുഖം ഉള്ളവര്‍, നോമ്പ് ഇല്ലാത്തവര്‍, കുട്ടികള്‍ ഇവരൊക്കെ ആയി പരിചിതമല്ലത്ത വഴിയിലൂടെ യാത്ര ചെയ്യുമ്പോള്‍ നമ്മുക്ക് അറിയില്ല നോമ്പിനു ഏതൊക്കെ ഹോട്ടല്‍ പ്രവര്‍ത്തിക്കും എന്നും അത് എവിടെ സ്ഥിതി ചെയ്യുന്നു എന്നും. നമ്മുടെ ഒരു മതാചാരം കൊണ്ട് മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത്, അതും ഒരു ദിവസം അല്ല, 30 ദിവസമുള്ള ആചാരമാണ് നോമ്പ്.
പ്രത്യേകിച്ച് നമ്മള് ഇന്ത്യ പോലെ ഒരുപാട് കമ്മ്യൂണിറ്റി ഉള്ള ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ എന്ന് കരുതി പറഞ്ഞതാണ്. പകല്‍ നോമ്പ് സമയം ഹോട്ടലുകളില്‍ കച്ചവടം കുറയുന്നത് കാരണം ഹോട്ടല്‍ അടച്ചിടരുത് പകരം ഒരുപാട് ഐറ്റംസ് കുറച്ച് ഉള്ളത് ഒന്നോ രണ്ടോ വിഭവങ്ങള്‍ നല്ല രുചികരമായി കൊടുക്കുക. ഞാന്‍ വീണ്ടും പറയുന്നു നമ്മുടെ ഒരു മതാചാരം കൊണ്ട് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത് അത്രമാത്രം. ഇപ്പോള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദുബായ് തന്നെ നോമ്പിനു ഹോട്ടലുകള്‍ അടച്ച് ഇടരുത്. വരുന്ന കസ്റ്റമേഴ്സിന് ഭക്ഷണം ഇരുത്തി കൊടുക്കണം എന്ന നിയമം പാസാക്കി കഴിഞ്ഞു’
Post Your Comments