മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് മീനാക്ഷി അനൂപ്. ബാലതാരമായി എത്തിയ മീനാക്ഷി ചാനല്‍ റിയാലിറ്റി ഷോകളുടെ അവതാരികയായും തിളങ്ങുന്നുണ്ട്. ഇപ്പോഴിതാ, തന്റെ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവരില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.
മീനാക്ഷി അനൂപ് എന്ന പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നവര്‍ അതില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ നല്ലൊരുഭാഗവും എടുത്തെന്നും തന്റെ പേരില്‍ ലഭിച്ച പ്ലേ ബട്ടണ്‍ പോലും തന്നില്ലെന്നുമാണ് മീനാക്ഷി ആരോപിക്കുന്നത്.
READ ALSO: പൊന്നിയിൻ സെല്വൻ രണ്ടാം ഭാഗത്തിലെ പ്രണയാർദ്രമായ ‘ അകമലർ ‘ മെലഡി ഗാനം എത്തി !
‘അവര്‍ തന്നെയാണ് ഇ.മെയില്‍ ഐഡിയും പാസ് വേര്‍ഡുമെല്ലാം ക്രിയേറ്റ് ചെയ്തത്. രണ്ടു ലക്ഷത്തോളം ഫോളോവേഴ്സും ആയി. അവര്‍ തന്നെയാണ് വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും. കിട്ടിയ പ്ലേ ബട്ടന് പോലും തന്നില്ല. ആദ്യമൊക്കെ സാരമില്ല എന്നുകരുതി നിന്നു. പക്ഷേ ഇപ്പോള്‍ കോട്ടയം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്’- മീനാക്ഷിയും കുടുംബവും പറയുന്നു.
Post Your Comments