
കൊച്ചി: മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വെള്ളരിപട്ടണ’ത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. മഹേഷ് വെട്ടിയാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വ്വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രകള്‍.
ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയർ ആണ് വെള്ളരി പട്ടണം. കെപി സുനന്ദ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യർ എത്തുന്നത്. സുനന്ദയുടെ സഹോദരനായ കെപി സുരേഷ് എന്ന കഥാപാത്രമായാണ് സൗബിന്‍ ഷാഹിര്‍ എത്തുന്നത്.
ഫുള്‍ ഓണ്‍സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും സംവിധായകനായ മഹേഷ് വെട്ടിയാരും ചേര്‍ന്നാണ് രചന. അലക്‌സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍ ഭട്ടതിരി. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി നായരും കെജി രാജേഷ് കുമാറുമാണ് ചിത്രത്തിന്‍റെ അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പിആര്‍ഒ: എഎസ് ദിനേശ്.
Post Your Comments