CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

ഒന്നും ശരിയാവുന്നുണ്ടായിരുന്നില്ല, ഞാന്‍ ഇനി സിനിമയിലുണ്ടാവില്ലെന്നും എന്റെ കഥ കഴിഞ്ഞെന്നും പറഞ്ഞവരുണ്ട്: ചിമ്പു

ചെന്നൈ: യുവ പ്രേക്ഷകരുടെ പ്രിയതാരമാണ് നടന്‍ ചിമ്പു. ഇപ്പോൾ സിനിമാ ജീവിതത്തില്‍ സംഭവിച്ച പ്രതിസന്ധിഘട്ടത്തേക്കുറിച്ച് താരം തുറന്നുപറഞ്ഞതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തന്റെ സിനിമാ ജീവിതം അവസാനിച്ചെന്ന് പലരും പറഞ്ഞതായും ആരാധകരുടെ പിന്തുണയും സ്വയം പ്രചോദനവും മാത്രമാണ് തിരിച്ചുവരവ് സാധ്യമാക്കിയതെന്നും ചിമ്പു പറഞ്ഞു. തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ് താരം വ്യക്തമാക്കിയത്.

ചിമ്പുവിന്റെ വാക്കുകൾ ഇങ്ങനെ;

‘മാനാട്, വെന്ത് തണിന്തത് കാട്, ഇപ്പോള്‍ പത്ത് തല എന്നീ സിനിമകൾ ചെയ്തപ്പോള്‍ വേദികളില്‍ സംസാരിക്കുമ്പോള്‍ മുമ്പ് വാക്കുകളിലുണ്ടായിരുന്ന ആ ഊര്‍ജം എവിടെ പോയെന്ന് പലരും ചോദിച്ചിരുന്നു. അതിന് കാരണമുണ്ട്. മുമ്പെല്ലാം സംസാരിക്കുമ്പോള്‍ നല്ല ഫയറായാണ് സംസാരിച്ചിരുന്നത്. അത് എല്ലാവരും കേട്ടിട്ടുമുണ്ടാവും. പുറത്തുനിന്ന് നോക്കുന്നവര്‍ കരുതും ഈ പയ്യന് എന്താണ് പറ്റിയത്? എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന്.

ഭര്‍ത്താവില്ലാതെ ജീവിക്കുന്നവൾ, തുട കാണിക്കുന്ന ചിത്രമിടാന്‍ നാണമില്ലേ? താരപുത്രിയ്ക്ക് നേരെ വിമർശനം

സത്യത്തില്‍ വളരെ കഷ്ടത്തിലായിരുന്നു ആ സമയം. ഒന്നും ശരിയാവുന്നുണ്ടായിരുന്നില്ല. ഒന്നന്വേഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാന്‍ ഇനി സിനിമയിലുണ്ടാവില്ലെന്നും എന്റെ കഥ കഴിഞ്ഞെന്നും പലരും പറഞ്ഞു. ഇനിയൊരു സിനിമ ചെയ്യുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ അഭിനയിക്കുന്നുണ്ട്. പെട്ടന്ന് ഇങ്ങനെയൊരു സംഭവം നടക്കുന്നു. അകത്തും പുറത്തും പ്രശ്‌നം. ഇതെല്ലാം എങ്ങനെ പുറത്തുകാണിക്കാനാവും. എനിക്ക് ഞാനല്ലേ തുണയായി നില്‍ക്കാനാവൂ. ഈ പ്രശ്‌നങ്ങള്‍ മറയ്ക്കാനാണ് ഉച്ചത്തില്‍, കത്തിപ്പടരും പോലെ സംസാരിച്ചത്.’

shortlink

Related Articles

Post Your Comments


Back to top button