നടി മീന വിവാഹിതയാകുന്നു !! വരൻ തെന്നിന്ത്യൻ സൂപ്പർ താരം : ബെയില്‍വാന്‍ രംഗനാഥന്റെ വെളിപ്പെടുത്തൽ

ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം

മലയാളികൾക്ക് ഏറെ പരിചിതയാണ് നടി മീന. ഈ അടുത്ത കാലത്താണ് മീനയുടെ ഭർത്താവ് അന്തരിച്ചത്. അതിനു പിന്നാലെ താരത്തിന്റെ രണ്ടാം വിവാഹ വാർത്തകൾ ഗോസിപ് കോളങ്ങളിൽ ഉയരുന്നുണ്ട്. എന്നാൽ ഇപ്പോൾ സിനിമാ മേഖലയിൽ ചർച്ചയാകുന്നത് ബെയില്‍വാന്‍ രംഗനാഥന്റെ വെളിപ്പെടുത്തലാണ്

read also: ഹോളിവുഡ് നടന്‍ ലാന്‍സ് റെഡ്ഡിക്ക് അന്തരിച്ചു

നടൻ ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്ന തരത്തിലാണ് പ്രചരണം. യൂട്യൂബ് ചാനലിലൂടെ സിനിമാതാരങ്ങളുടെ വ്യക്തി ജീവിതത്തെ പറ്റി വലിയ വെളിപ്പെടുത്തലുകള്‍ നടത്തുന്ന താരമാണ് ബെയില്‍വാന്‍ രംഗനാഥന്‍. ഭാര്യ ഐശ്വര്യ രജനികാന്തുമായി വേര്‍പിരിഞ്ഞ ധനുഷ് മീനയെ ഈ വരുന്ന ജൂലൈയില്‍ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ടെന്ന് രംഗനാഥൻ പറയുന്നു.

‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം’. – രംഗനാഥൻ പറയുന്നു.

Share
Leave a Comment