
സംവിധായികയും നടൻ ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ രജനികാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് നടന്‍ ബെയില്‍വാന്‍ രംഗനാഥന്‍. ധനുഷ് നടി മീനയെ ജൂലൈയിൽ വിവാഹം ചെയ്യുമെന്ന് പറഞ്ഞ ബെയില്‍വാന്‍ രംഗനാഥന്‍ ഐശ്വര്യയുടെ ഇപ്പോഴത്തെ ജീവിതത്തെ വിമർശിച്ചു.
READ ALSO: ഒരു ഞായറാഴ്ച വെറുതെ കുളമായി അത്രതന്നെ, ഇതെന്ത് കളി ? സന്തോഷ് പണ്ഡിറ്റ്
നടന്റെ വിമർശനങ്ങൾ ഇങ്ങനെ,
‘ഐശ്വര്യ എപ്പോഴും ജോളിയായി നടക്കുന്ന ആളാണ്. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയാണെന്നോ രണ്ട് കുട്ടികളുടെ അമ്മയാണെന്നോ ഓര്‍ക്കാതെ നടക്കുകയാണ്. തുടയൊക്കെ കാണിക്കുന്ന ചെറിയ വസ്ത്രം ധരിച്ച് ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളാണ് അവര്‍ പുറത്ത് വിടുന്നത്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്താല്‍ അത് കാണിച്ചാല്‍ പോരെ, അതിന് പകരം കവര്‍ ഫോട്ടോഷൂട്ട് പോലെയാണ് അവര്‍ നടക്കുന്നത്.
മാത്രമല്ല, സംഗീതഞ്ജന്‍ അനിരുദ്ധുമായിട്ടുള്ള ഐശ്വര്യയുടെ അടുപ്പവും അത്ര ശരിയല്ല. അവര്‍ നേരത്തെ തന്നെ സുഹൃത്തുക്കളാണ്. ഐശ്വര്യയുടെ സിനിമയ്ക്ക് അദ്ദേഹം സംഗീതം ഒരുക്കുകയാണെന്ന് പറഞ്ഞാല്‍ അതും ശരിയല്ല. കാരണം എആര്‍ റഹ്മാനാണ് അത് ചെയ്തിരിക്കുന്നത്. എന്നാല്‍ സ്ഥിരമായി ഐശ്വര്യ അനിരുദ്ധിന്റെ സ്റ്റുഡിയോയില്‍ പോയി വരുന്നുണ്ട്.
എന്തൊക്കെയാണെങ്കിലും ഭര്‍ത്താവിനെ പിരിഞ്ഞ് നില്‍ക്കുന്ന ഐശ്വര്യ കുറച്ച് അടക്കമൊതുക്കത്തില്‍ ജീവിക്കുന്നതാവും നല്ലത്. അവര്‍ക്ക് രണ്ട് ആണ്‍മക്കള്‍ ഉള്ളത് കൊണ്ടാണ് താനിങ്ങനെ പറയുന്നത്.
രജനികാന്തിന്റെ വീടിന് സമീപം നൂറ്റിയമ്പത് കോടി മുതല്‍ മുടക്കിൽ ധനുഷ് പണിത പുതിയ ബംഗ്ലാവിന്റെ കയറി താമസിക്കുന്ന ചടങ്ങിലേക്ക് മക്കളെ അയക്കാന്‍ ഐശ്വര്യ സമ്മതിച്ചില്ല, അത് മോശമായി പോയി’ -രംഗനാഥന്‍ പറഞ്ഞു.
Post Your Comments