GeneralLatest NewsNEWSTV Shows

പൈസ തന്ന് ഒതുക്കിയതോ പേടിച്ചിട്ടോ അല്ല: വിമർശനത്തിന് മറുപടിയുമായി ആരതി

അവര്‍ എനിക്ക് ടിഎ തന്നു, സ്‌റ്റേ തന്നു

ഷോകളിലേക്ക് വിളിച്ച്‌ കോമാളിയാക്കുമെന്നും പ്രതിഫലം തരാന്‍ മടിയാണെന്നും മോഡൽ ആരതി വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന്, താരം പറഞ്ഞത് സ്റ്റാര്‍ മാജിക്കിനെക്കുറിച്ചാണെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യല്‍ മീഡിയയിൽ ഉയരുകയും ചെയ്തു. സംഭവം വിവാദമായി മാറിയതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആരതി

ആരതി സ്റ്റാര്‍ മാജിക്കിനെ പേടിച്ച്‌ നിലപാട് മാറ്റിയെന്നും കാശ് കൊടുത്ത് ഒതുക്കിയെന്നുമൊക്കെയുള്ള സോഷ്യല്‍ മീഡിയയുടെ ആരോപണങ്ങള്‍ക്കാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ആരതിയുടെ പ്രതികരണം.

READ ALSO: അത്രയും മോശം കാര്യങ്ങളാണ് അതിലുള്ളത്, പച്ചത്തെറി വിളിക്കുന്നു : അപ്സരയെ വെറുതെ വിടണമെന്ന അപേക്ഷയുമായി മുൻ ഭർത്താവ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘എന്നെ ട്രോളി ജീവിക്കുന്ന എല്ലാവരോടും ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ ട്രോളിക്കോളൂ, പക്ഷെ ഒരു കാര്യമുണ്ട്. ഞാന്‍ പറഞ്ഞ കാര്യം സ്റ്റാര്‍ മാജിക്കിനെക്കുറിച്ചാണെങ്കിലും മറ്റെന്തിനെപ്പറ്റി ആണെങ്കിലും ആ പറഞ്ഞത് മാറ്റി പറഞ്ഞുവെന്നോ ഇരട്ടത്താപ്പ് കാണിച്ചുവെന്നോ എവിടെയെങ്കിലും ഒരു പോയന്റ് കാണിച്ചു തരാന്‍ പറ്റുമെങ്കില്‍ ഞാന്‍ ഇന്ന് ഈ ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്ത് പോകും.’

‘അവര്‍ എനിക്ക് ടിഎ തന്നു, സ്‌റ്റേ തന്നു, ഭക്ഷണം തന്നു. ഇത് മാത്രമാണ് ഞാന്‍ എല്ലായിടത്തും പറഞ്ഞിട്ടുള്ളത്. ഇപ്പോഴും പറയുന്നത്. ഞാനത് മാറ്റി അവര്‍ എനിക്ക് പൈസ തന്നില്ല എന്നൊന്നും പറഞ്ഞിട്ടില്ല. പൈസ തരാത്ത കാര്യം എന്റെ കുഴപ്പമാണ്. അവര്‍ എന്നെ ബന്ധപ്പെട്ട സമയത്ത് ടിഎ തരാമെന്ന് പറഞ്ഞു. ശരിക്കും ടിഎ എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ടിഎ എന്നാല്‍ ട്രാവല്‍ അലവന്‍സ് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ഇത് എന്റെ തെറ്റാണെന്ന് പറഞ്ഞ് ഞാന്‍ ഏറ്റെടുക്കുന്നത്. എന്റെ വിവരമില്ലായ്മ കൊണ്ടാണ് ഇങ്ങനൊരു പ്രശ്‌നം വന്നത്. അവര്‍ക്ക് വേണമെങ്കില്‍ അന്ന് പൈസയുടെ കാര്യം അന്ന് പറഞ്ഞില്ലല്ലോ എന്ന് പറയാം എന്നുള്ളത് കൊണ്ടാണ്. അല്ലാതെ ഞാന്‍ പേടിച്ചിട്ടോ അവര്‍ എനിക്ക് പൈസ തന്ന് ഒതുക്കുന്നതോ അല്ല’- ആരതി വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button