GeneralLatest NewsNEWSTV Shows

‘ആ കുട്ടിയുടെ വിഷമം എന്തിന് മനസ്സിലാക്കണം ? : ആരതി പൊടി

ഞാനതിനെ സപ്പോർ‌ട്ട് ചെയ്യില്ല

ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ രണ്ടു താരങ്ങളാണ് ദിൽഷയും റോബിനും. ബിഗ് ബോസ് സീസൺ ൪ വിജയിയായ ദിൽഷയും റോബിനും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹിതരാകുമെന്നും ആരാധകർ പറഞ്ഞിരുന്നു. എന്നാൽ ദിൽഷയുമായുള്ള എല്ലാ ബന്ധവും റോബിൻ അവസാനിപ്പിക്കുകയും മോഡൽ ആരതി പൊടിയുമായുള്ള വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. ഇപ്പോഴിതാ ദിൽഷയെ കുറിച്ച് റോബിന്റെ ഭാവി വധു ആരതി പൊടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ദിൽഷയുമായി പലരും തന്നെ താരതമ്യം ചെയ്യുന്നുണ്ടെന്നും അത് അനാവശ്യമാണെന്നും ആരതി പൊടി പറയുന്നു. ബി​ഗ് ബോസിൽ ഉണ്ടായിരുന്നവർ അവരായിട്ട് ചെയ്ത് കൊണ്ടിരുന്ന കാര്യങ്ങളുടെ പേരിലാണ് പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുന്നതെന്നും ആരതി പറയുന്നു.

read also: ഒന്നും ശരിയാവുന്നുണ്ടായിരുന്നില്ല, ഞാന്‍ ഇനി സിനിമയിലുണ്ടാവില്ലെന്നും എന്റെ കഥ കഴിഞ്ഞെന്നും പറഞ്ഞവരുണ്ട്: ചിമ്പു

ആരതി പൊടിയുടെ വാക്കുകൾ

ഞാൻ റോബിൻ ചേട്ടന്റെ ലൈഫിൽ വന്ന ശേഷം എന്നെയും ഇതിന്റെ ടൈറ്റിൽ വിന്നറായ കുട്ടിയെയും ചേർത്ത് കംപാരിസൺ‌ വരുന്നുണ്ട്. ഞാനതിനെ സപ്പോർ‌ട്ട് ചെയ്യില്ല. ആ കുട്ടി നേരത്തെ തന്നെ സക്സസ്ഫുള്ളാണെന്ന് തെളിയിച്ച ആളാണ്. ആ കുട്ടി അവരുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട കാര്യമാണ് ചെയ്യുന്നത്. ഡാൻസും കാര്യങ്ങളും കാണുമ്പോൾ കുറേ കമന്റ് ഞാനും വായിച്ചിട്ടുണ്ട്. ആ കുട്ടിയുടെ പ്രൊഫഷന്റെ ഭാ​ഗയാണ് അത് ചെയ്യുന്നത്. അവരുടെ ഫാൻസ് വന്ന് തെറിവിളിച്ച് പറയുകയാണ് ‘ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടോ ആ കുട്ടിയുടെ വിഷമമെന്ന്’, ഞാനെന്തിനാണ് അത് മനസ്സിലാക്കുന്നത്. ബി​ഗ് ബോസിൽ ഉണ്ടായിരുന്നവർ അവരായിട്ട് ചെയ്ത് കൊണ്ടിരുന്ന കാര്യങ്ങളുടെ പേരിലാണ് പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുന്നത്. ഇതിലൊന്നുമില്ലാത്ത ഞാൻ ആ കുട്ടി അനുഭവിച്ചത് മനസ്സിലാക്കേണ്ട കാര്യമില്ല. ഞാൻ ആരെയും ഒന്നും ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button