രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ടു അഭിഭാഷകന്‍ രാജ് ഗൗരവ് രംഗത്ത്. പ്രഭാസ് നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിനു പിന്നാലെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരിക്കുകയാണ് ഡല്‍ഹി കോടതി.
read also: നടി മീന വിവാഹിതയാകുന്നു !! വരൻ തെന്നിന്ത്യൻ സൂപ്പർ താരം : ബെയില്‍വാന്‍ രംഗനാഥന്റെ വെളിപ്പെടുത്തൽ
ശ്രീരാമനെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചാണ് രാജ് ഗൗരവ് ഹര്‍ജി കൊടുത്തത്. എന്നാല്‍ സിനിമയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നതായി അറിഞ്ഞതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ രാജ് ഗൗരവ് ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ചാണ് അഡീഷണല്‍ സീനിയര്‍ സിവില്‍ ജഡ്ജി അഭിഷേക് കുമാര്‍ ഹര്‍ജി തള്ളിയത്.
ആദിപുരുഷില്‍ ശ്രീരാമനെയും ഹനുമാനെയും തുകല്‍ സ്ട്രാപ്പ് ധരിച്ച തരത്തില്‍ കാണിച്ചെന്നും പുരാണങ്ങളില്‍ രാമനെ മഹാമനസ്‌കനും ശാന്തനുമായാണ് കാണിച്ചതെങ്കില്‍ സിനിമയില്‍ അദ്ദേഹത്തെ കോപാകുലനായ പോരാളിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും കൃത്യമല്ലാത്തതായ ചിത്രീകരണമാണ് നടന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
Post Your Comments