
നടി ആശ ശരത്തിന്റെ മകളും നര്‍ത്തകിയും നടിയും 2021ലെ മിസ് കേരള റണ്ണര്‍അപ്പുമായ ഉത്തര ശരത് വിവാഹിതയായി. ആദിത്യയാണ് വരന്‍. അങ്കമാലിയ്ക്ക് സമീപം കറുകുറ്റിയിലുള്ള അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ വെച്ച് നടന്ന ചടങ്ങില്‍ ഇരുകുടുംബങ്ങളുടേയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചലച്ചിത്ര താരങ്ങളും പങ്കെടുത്തു.
മകളെ രാജകുമാരിയെപ്പോലെ ഒരുക്കിയാണ് ആശ ശരത്ത് വിവാഹത്തിന് എത്തിച്ചത്. വധുവിന്റെ സാരിയിലേക്കും ആഭരണങ്ങളിലേക്കുമായിരുന്നു വിവാഹത്തിന് എത്തിയവരുടെ എല്ലാം ശ്രദ്ധ. മെറൂണും ഗോൾഡനും കലർന്ന സാരിയും അതിനിണങ്ങുന്ന ആഭരണങ്ങളുമാണ് ഉത്തര ധരിച്ചത്. ആഭരണങ്ങളടക്കം അമ്മ തനിക്ക് വേണ്ടി കസ്റ്റമൈസ് ചെയ്യിപ്പിച്ച് എടുത്തുവെന്നാണ് വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഉത്തര പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ :
‘മൂന്ന് സാരികൾ ഉണ്ടായിരുന്നു. ഏത് സെലക്ട് ചെയ്യണമെന്ന് കൺഫ്യൂഷനായി. അങ്ങനെ യുട്യൂബിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്തു. അതിൽ ആളുകളുടെ കമന്റുകൾ വായിച്ചപ്പോൾ നല്ല അഭിപ്രായം വന്ന സാരിയാണ് വെഡ്ഡിങ് സാരിയായി ഫിക്സ് ചെയ്തത്. റീസണബിൾ ആയിട്ടുള്ള പ്രൈസിന് ചെയ്ത സാരിയാണ്. പക്ഷെ ഞാൻ ധരിച്ച ആഭരണങ്ങൾക്ക് ഒരു സ്റ്റോറിയുണ്ട്. പലതും കസ്റ്റമൈസ്ഡാണ്. ഗണപതി, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളുടെ ചിത്രം കൊത്തിയ ചോക്കറാണ്. അനുഗ്രഹത്തിന് വേണ്ടിയാണ് അങ്ങനൊന്ന് ചെയ്യിപ്പിച്ചത്. മറ്റൊന്ന് കൃഷ്ണന്റെ രൂപം കൊത്തിയതും വേറൊരു മാലയിൽ രാധയുമാണുള്ളത്.
ഒരു രസത്തിന് വേണ്ടി എല്ലാം നമ്മൾ തീം ചെയ്താണ് ഒരുക്കിയിരിക്കുന്നത്. ഹൽദി, മെഹന്ദി. വെഡ്ഡിങ്, കോസ്റ്റ്യൂം, ആഭരണങ്ങൾ എല്ലാത്തിനും ഓരോ തീമുണ്ടായിരുന്നു. എല്ലാം ഒരു നല്ല മെമ്മറിയായിരിക്കാൻ വേണ്ടിയാണ്. ഞങ്ങൾ ഒപ്പം ഇരുന്ന് തീരുമാനിച്ചുവെന്ന് മാത്രം. എല്ലാം അമ്മയുടെ ഐഡിയയാണ്.’
Post Your Comments