GeneralLatest NewsNEWSTV Shows

കുഞ്ഞെന്ന ആഗ്രഹം സഫലമാവും മുമ്പേ ഡിവോഴ്‌സായി, അന്ന് അനുഭവിച്ചത് പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന: ശ്രീലയ

ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും

കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് ശ്രീലയ. തന്റെ ആദ്യ വിവാഹ ബന്ധത്തെക്കുറിച്ച് താരം പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. ഒരു ടെലിവിഷൻ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ശ്രീലയ വിവാഹ മോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘2 വര്‍ഷമേയുണ്ടായിരുന്നെങ്കിലും വല്ലാത്തൊരു അനുഭവമായിരുന്നു ആ വിവാഹബന്ധം സമ്മാനിച്ചത്. മാട്രിമോണിയല്‍ വഴിയായിരുന്നു ആ കല്യാണം. വിധിയാണ് പ്രതി, അതിലും നല്ലൊരു ടൈറ്റില്‍ അതിന് കൊടുക്കാനില്ല. അഭിനയ ജീവിതത്തില്‍ നിന്നും മാറിയായിരുന്നു വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ബന്ധം ബന്ധനമാകുമ്പോള്‍ അത് ഉപേക്ഷിക്കുക എന്നല്ലേ നമ്മള്‍ പറയുന്നത്. ഒട്ടും പൊരുത്തപ്പെടാന്‍ പറ്റാത്ത ജീവിതമായിരുന്നു.

READ ALSO: പെറ്റ തള്ള പോലും സഹിക്കൂല, കോലം കെട്ടു : നടി പ്രയാഗയ്ക്ക് നേരെ വിമർശനം

എന്റെയൊരു ക്യാരക്ടര്‍ വെച്ച് ഞാന്‍ ഒരുപാട് ക്ഷമാശീലമുള്ളയാളാണ്. ഷോര്‍ട്ട് ടെപേര്‍ഡുകാരിയല്ല. ഒത്തിരി സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നയാളാണ്. എല്ലാ കൂളായി എടുക്കുന്നതാണ്. എന്നിട്ടും എനിക്ക് പറ്റിയില്ല. മൂച്വലി ഡിവോഴ്‌സ്ഡായതാണ്. പിന്നെ അദ്ദേഹത്തെ കണ്ടിട്ടില്ല. നിമിത്തം, വിധി അതിലൊക്കെ വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമായിരുന്നു ഇത്. ഒരുപാട് പ്രതീക്ഷയോടെയായിരുന്നു വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

അങ്ങനെ ഓര്‍മ്മിക്കാനും മാത്രമുള്ള അനുഭവങ്ങളൊന്നും ആ ജീവിതത്തിലുണ്ടായിരുന്നില്ല. ഒറ്റയ്ക്കായിപ്പോയി എന്ന തോന്നല്‍ പിന്നീട് എന്നെ അലട്ടിയിരുന്നു. ഫാമിലിയും സുഹൃത്തുക്കളുമൊക്കെ കട്ട സപ്പോര്‍ട്ടുണ്ടായിരുന്നു. നല്ലൊരു കുടുംബം എന്റെ ആഗ്രഹമായിരുന്നു. ഭാര്യയും നല്ലൊരു അമ്മയാവുന്നതുമെല്ലാം സ്വപ്‌നമായിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത വേദനകളായിരുന്നു അന്ന് അനുഭവിച്ചത്. അതിന് ശേഷം ഞാന്‍ അഭിനയ ജീവിതത്തിലേക്ക് വന്നത്.

നല്ലൊരു കുടുംബ ജീവിതം, ഒരു കുഞ്ഞ് എന്നായിരുന്നു മനസ്സില്‍. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നായിരുന്നു രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ മനസില്‍ തോന്നിയത്. നമ്മള്‍ വിശ്വസിക്കുന്നൊരു ശക്തിയുണ്ടല്ലോ, അതുകൊണ്ട് എപ്പോഴും നമ്മള്‍ കുഴിയിലായിരിക്കില്ലല്ലോ. ഭര്‍ത്താവും കര്‍ത്താവും കൂടെയുണ്ടാവുമെന്നായിരുന്നു വിശ്വാസം. രണ്ടും കല്‍പ്പിച്ചായിരുന്നു രണ്ടാം വിവാഹത്തിന് തയ്യാറായത്. മാട്രിമോണിയലിലൂടെയായിരുന്നു റോബിനെ കണ്ടെത്തിയത്. ഇന്‍ഷുറന്‍സ് ഏജന്റായി ജോലി ചെയ്ത് വരികയാണ് റോബിന്‍. ഞാന്‍ അഭിനയിക്കുന്നതിലൊന്നും പുള്ളിക്ക് വിരോധമില്ല. ഇനി അഭിനയിക്കുമ്പോള്‍ ഇന്റിമേറ്റ് സീനുകളൊക്കെ വന്നാല്‍ പുള്ളി എങ്ങനെ പ്രതികരിക്കും എന്നറിയില്ല. തട്ടേല്‍ കേറിയാല്‍ മട്ട് മാറുമോ എന്ന് നോക്കാം. സീരിയലുകളില്‍ അങ്ങനത്തെ സീനുകള്‍ അധികം വരുന്നില്ല. എനിക്ക് ഏറ്റവും സേഫായി തോന്നിയത് സീരിയലാണ്’- ശ്രീലയ പറഞ്ഞു.

shortlink

Post Your Comments


Back to top button