കൊച്ചി: സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആന്റണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ‘മദനോത്സവം’ വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നു. രസകരമായ ഒരു മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കുടുംബത്തോടൊപ്പം പ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷിക്കാൻ പറ്റുന്ന ഉത്സവം തന്നെയാണ്.
ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
നടി ആശ ശരത്തിന്റെ മകള്‍ ഉത്തര ശരത് വിവാഹിതയായി
സുരാജ് വെഞ്ഞാറമ്മൂടിനും ബാബു ആന്റണിക്കുമൊപ്പം ഭാമ അരുൺ, രാജേഷ് മാധവൻ, പിപി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ചിത്രീകരണം കാസർഗോഡ്, കൂർഗ്, മടികേരി എന്നീ സ്ഥലങ്ങളിലാണ് നടന്നത്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിനു ശേഷം രതീഷ് തിരക്കഥയൊരുക്കുന്നു എന്നതാണ് മദനോത്സവത്തിന്റെ മറ്റൊരു പ്രത്യേകത.
ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹ്നാദ് ജലാലും എഡിറ്റിങ്ങ് വിവേക് ഹർഷനുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ക്രിയേറ്റിവ് പ്രൊഡ്യൂസർ: ജെയ് കെ, പ്രൊഡക്ഷൻ ഡിസൈനർ: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ: രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ: കൃപേഷ് അയ്യപ്പൻകുട്ടി, സംഗീത സംവിധാനം : ക്രിസ്റ്റോ സേവിയർ, വസ്ത്രാലങ്കാരം: മെൽവി ജെ, മേക്കപ്പ്: ആർജി വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എംയു, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ: അറപ്പിരി വരയൻ, പിആർഓ: പ്രതീഷ് ശേഖർ.
Post Your Comments