മമ്മൂട്ടി എന്നാൽ കല്യാണം കഴിഞ്ഞ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഭ്രാന്താണെന്നാണ് നടി ജീജ സുരേന്ദ്രൻ. മമ്മൂട്ടിയുടെ പ്രായമൊന്നും അവർക്ക് ഒരു പ്രശ്നമല്ലെന്നും പുരുഷനെന്നാൽ മമ്മൂട്ടിയാണെന്നാണ് അവർ പറയാറുള്ളതെന്നും ജീജ പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ തന്റെ സുഹൃത്തിന്റെ കാര്യം പറഞ്ഞു കൊണ്ടാണ് ജീജ ഇക്കാര്യം പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ :
‘യുഎസിൽ രാജി എന്ന് പറഞ്ഞൊരു സുഹൃത്ത് ഉണ്ട് എനിക്ക്. അവളുടെ വാട്ട്സ് ആപ്പ് പ്രൊഫൈൽ മമ്മൂക്കയാണ്. മമ്മൂക്ക ഇന്ന് വരെ അവളോട് മിണ്ടിയിട്ടില്ല. അവൾ ഫേസ്ബുക്കിൽ കാണുന്നതും കേൾക്കുന്നതുമെല്ലാം മമ്മൂക്കക്ക് മെസേജ് അയച്ച് കൊടുക്കും. കാരണം അതൊരു ഭ്രാന്താണ്. അവൾ മമ്മൂക്കയ്ക്ക് വോയിസ് മെസേജ് ഒക്കെ അയക്കും. മമ്മൂക്ക ഒരിക്കലും റീപ്ലെ ചെയ്യാറില്ല. ഞാൻ നാട്ടിൽ വരുമ്പോൾ ആരുടെയെങ്കിലും കാലോ കയ്യോ പിടിച്ചിട്ടാണെങ്കിലും മമ്മൂക്കയുടെ അടുത്ത് പോകണമെന്ന് അവൾ പറയാറുണ്ട്. അവൾ അങ്ങനെ ഇഷ്ടപ്പെടുന്നുണ്ട്.
സിനിമയുമായി ഒരു ബന്ധവുമില്ലാത്ത സ്ത്രീകൾ, ചിലപ്പോൾ കല്യാണം കഴിഞ്ഞ് കുഞ്ഞുങ്ങൾ ഒക്കെ ഉള്ള ആൾക്കാരാവും. എന്നാലും അവർ പറയുന്നത്, പുരുഷനെന്ന് പറഞ്ഞാൽ അത് മമ്മൂക്ക ആണെന്നാണ്. അത് എന്തുവാണപ്പാ, മമ്മൂക്കയെ ഒന്ന് കാണാൻ പറ്റുമോ, കാണിച്ചുതരുമോ എന്നൊക്കെ ചോദിക്കും. അവർക്ക് വയസൊന്നും ഒരു പ്രശ്നമല്ല. ആ ഫിസിക്കൊക്കെ ഭ്രാന്താണ്. സ്ത്രീകൾക്ക് മമ്മൂട്ടി എന്ന് പറയുന്നത് ഭ്രാന്താണ്’.
Post Your Comments