ഓസ്‌കാറിനായി ഇന്ത്യയില്‍ നിന്ന് അയക്കുന്നത് തെറ്റായ സിനിമകൾ ആയതിനാലാണ് നോമിനേഷനിൽ പോലും കയറാത്തത് : എ ആര്‍ റഹ്മാന്‍

2009-ൽ ഇന്ത്യയ്ക്ക് ഓസ്‌കര്‍ പുരസ്ക്കാരം നേടി തന്ന പ്രതിഭയാണ് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍. അതിനു ശേഷം വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് വീണ്ടുമൊരും ഓസ്‌കര്‍ രാജ്യത്തിലേക്ക് എത്തുന്നത്. ഓസ്കര്‍ പുരസ്‌കാരത്തിനായി ഇന്ത്യയില്‍ നിന്ന് തെറ്റായ ചിത്രങ്ങള്‍ ആണ് അയക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഈ വര്‍ഷത്തെ ഓസ്കാര്‍ പുരസ്കാരങ്ങളില്‍ ഇന്ത്യയുടെ അഭിമാന നേട്ടത്തിന് പിന്നാലെ ചര്‍ച്ചയായിരിക്കുകയാണ് എ ആര്‍ റഹ്മാന്റെ വാക്കുകള്‍. പ്രശസ്ത സംഗീതജ്ഞന്‍ എല്‍ സുബ്രഹ്മണ്യനുമായുള്ള സംസാരത്തിലായിരുന്നു തുറന്നു പറച്ചില്‍.

വാക്കുകൾ വിശദമായി :

‘ഓസ്കര്‍ പുരസ്‌കാരത്തിനായി ഇന്ത്യയില്‍ നിന്ന് തെറ്റായ ചിത്രങ്ങള്‍ ആണ് അയക്കുന്നത്. തെറ്റായ ചിത്രങ്ങള്‍ അയക്കുന്നതിനാല്‍ അത് നോമിനിഷനില്‍ കയറുകയോ പുരസ്‌കാരം നേടുകയോ ചെയ്യുന്നില്ല. ഇത്തരത്തില്‍ ഓസ്കറിനായുള്ള ചിത്രങ്ങള്‍ തിരഞെക്കുമ്പോൾ പാശ്ചാത്യരായി നിന്നുവേണം അവിടത്തെ കാര്യങ്ങള്‍ മനസിലാക്കാൻ.’

 

Share
Leave a Comment